Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ബസപകടത്തിൽ പരിക്കേറ്റ വിദ്യാർഥികളെ സമയോചിത ഇടപെടലിലൂടെ രക്ഷപ്പെടുത്തിയ എം.എം.സി ആസ്പത്രി ജീവനക്കാർക്ക് ആദരം

ബസപകടത്തിൽ പരിക്കേറ്റ വിദ്യാർഥികളെ സമയോചിത ഇടപെടലിലൂടെ രക്ഷപ്പെടുത്തിയ എം.എം.സി ആസ്പത്രി ജീവനക്കാർക്ക് ആദരം

12/04/2025ന് കൊയ്യത്തു വെച്ച് സംഭവിച്ച ബസ് ആക്‌സിഡന്റിൽ പരിക്ക് പറ്റിയ 35 ഓളം മർക്കസ് (കൊയ്യം) വിദ്യാർത്ഥികളെ മയ്യിൽ എംഎംസി എമർജൻസി വിഭാഗത്തിൽ എത്തിക്കുകയും, ആ സമയം ഒട്ടും താമസമില്ലാതെ അവർക്കാവശ്യമായ എല്ലാ അവശ്യ ചികിത്സ നൽകുകയും അത്യാഹിതം ഉള്ളവരെ സമയബന്ധിതമായി തുടർചികിത്സ ഉറപ്പാക്കി പൂർണമായും എല്ലാവിധ സഹായവും ചെയ്തുകൊടുത്ത എംഎംസി ഹോസ്പിറ്റലിലെ മുഴുവൻ ഡോക്ടർ, നേഴ്സ്, ഫർമസി, ലാബ് റിസപ്ഷൻ, അറ്റെൻഡർ, സെക്യൂരിറ്റി, ആംബുലൻസ് ഡ്രൈവർമാർ, പൊതുപ്രവർത്തകർ തുടങ്ങിയ എല്ലാവരുടെയും പ്രവർത്തനം മാതൃകാപരമാണ്.
ഈ അവസരത്തിൽ മാസ്സ് കാഷുവാലിറ്റി പ്രവർത്തനത്തിൽ പ്രധാന പങ്കുവഹിച്ച എംഎംസി ഡോക്ടർസ്മാർ, നഴ്സുമാർ എന്നിവരെ 21/04/25ന് ആദരിച്ചു. ചടങ്ങിൽ ജനറൽ മാനേജർ ഡോ. സയിദ്  സ്വാഗതവും, എംഎംസി മെഡിക്കൽ ഡയറക്ടർ ഡോ ജിയോഫ് നിഹാൽ അധ്യക്ഷ സ്ഥാനവും കുറ്റ്യാട്ടൂർ പഞ്ചായത്ത് മെമ്പർ യുസുഫ് പാലക്കിൽ ഉൽഘാടനം ചെയ്ത് സംസാരിച്ചു. നഴ്സുമാർക്കുള്ള ഉപഹാരം മയ്യിൽ പഞ്ചായത്ത് മെമ്പർ ബിജു സമ്മാനിച്ചു. ആശംസകൾ നേർന്നുകൊണ്ട് ഡോ ജെറാട് സാവിയോ, ഡോ അനസ്, ഡോ പ്രണവ്, മർകസ് സെക്രട്ടറി അബ്ദുൽ കാദർ സഖാഫി, മീഡിയ co- orinator Accepting റഫീഖ് നിസാമി, ആംബുലൻസ് ഡ്രൈവർമാരായ അബൂബക്കർ, നാസർ എന്നിവർ സംസാരിച്ചു. എംഎംസി മാനേജർ സജീർ നന്ദി പ്രകാശനം നടത്തി.

മയ്യിൽ വാർത്തകൾ വാട്സപ്പ്

Post a Comment