മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

മയ്യിൽ ഏരിയ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് യുനിയൻ (C I T U ) ഏരിയ സമ്മേളനം ഉദ്ഘാടനം സ. ഇ സുർജിത്ത് കുമാർ നിർവഹിച്ചു

മയ്യിൽ ഏരിയ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് യുനിയൻ (C I T U ) ഏരിയ സമ്മേളനം ഉദ്ഘാടനം സ. ഇ സുർജിത്ത് കുമാർ നിർവഹിച്ചു


നിർമ്മാണ സാമഗ്രികളുടെ വില വർദ്ധനവ് തടയുക ചട്ടുകപ്പാറ- നിർമ്മാണ സാമഗ്രികളുടെ വില വർദ്ധനവ് തടയുകയും നിർമ്മാണ തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങൾ കൃത്യമായി വിതരണം ചെയ്യുകയും വേണമെന്ന് കൺസ്ട്രക്ഷൻ വർക്കേർസ് യൂനിയൻ (CITU) മയ്യിൽ ഏറിയ സമ്മേളനം ബന്ധപ്പെട്ടവരോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.കെ.വി.പവിത്രൻ പതാക ഉയർത്തി CITU ജില്ലാ സെക്രട്ടറി ഇ.സുർജിത്ത് കുമാർ ഉൽഘാടനം ചെയ്തു. ഏറിയ പ്രസിഡണ്ട് കെ.വി.പവിത്രൻ അദ്ധ്യക്ഷ്യം വഹിച്ചു. ഏറിയ ജോ: സെക്രട്ടറി കെ.രാമചന്ദ്രൻ രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു. ഏറിയ ട്രഷറർ സി.ലവൻ അനുശോചന പ്രമേയം അവതരിപ്പിച്ചു ഏറിയ സെക്രട്ടറി എ.ബാലകൃഷ്ണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.യു.മുകുന്ദൻ, ഇ ഗംഗാധരൻ, കുതിരയോടൻ രാജൻ, കെ.പ്രിയേഷ് കുമാർ എന്നിവർ സംസാരിച്ചു.സംഘാടക സമിതി ചെയർമാൻ കെ.നാണു സ്വാഗതം പറഞ്ഞു. ഭാരവാഹികളായി സെക്രട്ടറി -കെ.വി.പവിത്രൻ
ജോ: സെക്രട്ടറി - കെ.രാമചന്ദ്രൻ, ഇ ഗംഗാധരൻ
പ്രസിഡണ്ട് - എ.ബാലകൃഷ്ണൻ
വൈസ് പ്രസിഡണ്ട് - യു.മുകുന്ദൻ, കെ.മഹേഷ്
ട്രഷറർ -സി.ലവൻ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്