Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL പന്നിക്ക് വെച്ച വെടി വീടിന്റെ ചുവരില്‍ പതിച്ച് അപകടം: മയ്യിൽ പോലീസില്‍ പരാതി നല്‍കി

പന്നിക്ക് വെച്ച വെടി വീടിന്റെ ചുവരില്‍ പതിച്ച് അപകടം: മയ്യിൽ പോലീസില്‍ പരാതി നല്‍കി

മയ്യില്‍:  കാട്ടുപന്നിക്ക് വെച്ച വെടി വീടിന്റെ ചുവരില്‍ പതിച്ച് അപകടം.  നാറാത്ത് ചേരിക്കല്‍ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ പി. ശുഭയുടെ വീടിന്റെ അടുക്കള ഭാഗത്തെ ചുവരിനാണ്  വെടി കൊണ്ട്  വിള്ളല്‍ വീണത്. തിങ്കളാഴ്ച വൈകീട്ട് നാലിനാണ് സംഭവം. വനം വകുപ്പ് നിയോഗിച്ച തോക്കുമായെത്തിയ സംഘം കാട്ടുപന്നിക്ക് വെച്ച വെടിയാണ്  വീടിന്റെ പിറകു ഭാഗത്ത്  തറച്ച് കേടു പാട് പറ്റിയത്. ഓടുന്ന പന്നിക്ക് നേരെ വെടിവെക്കുന്നതിനിടയില്‍ വയലില്‍ കാല്‍ തെറ്റി വാണതാണ് അപകടത്തിനിടയാക്കിത്. സംഭവത്തില്‍ ശുഭ മയ്യില്‍ പോലീസില്‍ പരാതി നല്‍കി. കൃഷിയിലിറങ്ങുന്ന പന്നിയെ വെടി വെക്കാനായെത്തുന്ന സംഘത്തില്‍ നിന്നാണ് വെടി വീടിനു കൊണ്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു.

വെടിക്കാര്‍ വനം വകുപ്പ് നിയോഗിച്ച സംഘം

 നാറാത്ത് പഞ്ചായത്തിലെ വയലുകളില്‍ കൃഷി നശിപ്പിക്കാനെത്തുന്ന കാട്ടുപന്നികളെ വെടിവെക്കാനായെത്തിയവര്‍ വനം വകുപ്പു നിയോഗിച്ച സംഘം. വെടിവെക്കുന്നതിനിടെ ചേരിക്കലിലെ വീടിന് വെടി കൊണ്ടത് അബന്ധത്തിലാണ്.  വീടിന്റെ പിറകിലെ തൂണിനേറ്റ വെടിയിലുണ്ടായ കേടുപാടുകള്‍ നിസ്സാരമാണ്.
കെ. രമേശന്‍, പ്രസിഡന്റ്, നാറാത്ത് പഞ്ചായത്ത്.



0/Post a Comment/Comments