പറശ്ശിനി മടപ്പുര പുത്തരി തിരുവപ്പന മഹോത്സവം

പറശ്ശിനി മടപ്പുര പുത്തരി തിരുവപ്പന മഹോത്സവം നാളെ കൊടിയേറും

പറശ്ശിനിക്കടവ്:  പറശ്ശിനി മുത്തപ്പൻ മടപ്പുര പുത്തരി തിരുവപ്പന മഹോത്സവത്തിന് ഡിസംബർ 2 ന് രാവിലെ 9.50 ഓടെ കൊടിയേറും. മാടമന ഇല്ലത്ത് തംബ്രാക്കളാണ് കൊടിയുയർത്തുക. ഉച്ചക്ക് 3 മണിക്ക് മലയിറക്കൽ ചടങ്ങോട് കൂടി കാഴ്ച വരവും ആരംഭിക്കും.

ആദ്യമായി കണ്ണൂർ തയ്യിൽ കുടുംബക്കാരുടെ കാഴ്ചവരവും തുടർന്ന് കോഴിക്കോട് വിവിധ ഭാഗത്തുള്ള പതിനഞ്ചോളം ഭജനസംഘത്തോടുകൂടിയ കാഴ്ചവരവും ഉണ്ടാക്കും. സന്ധ്യദീപത്തിനുശേഷം മുത്തപ്പൻ വെള്ളാട്ടം ആരംഭിക്കും.

രാത്രി 11 മണിക്ക് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടുകൂടി എഴുന്നെള്ളത്തിനായി മടപ്പുരയിൽനിന്നും കുന്നുമ്മൽ തറവാട്ടിലെക്ക് പുറപ്പെടും . 12 മണിയോടെ കരിമരുന്ന് പ്രയോഗത്തിന് കലശവുമായി തിരിച്ചെഴുന്നള്ളും. ഡിസംബർ 3 ന് പുലർച്ചെ 5.30 ന് പൂത്തരി തിരുവപ്പന ആരംഭിക്കും.

രാവിലെ 10 മണിയോടെ കൊടിയിറക്കം. ഉത്സവത്തോടനുബന്ധിച്ച് 5,6 തിയ്യതികളിൽ പ്രഗല്‍ഭ കലാകാരന്മാരെ ഉള്‍പ്പെടുത്തി കഥകളിയും അരങ്ങിലെത്തുമെന്നും ക്ഷേത്രം ഭരവാഹികൾ വാർത്താ സമ്മേളത്തിൽ അറിയിച്ചു. വിനോദ് കുമാർ, സുജിത്ത് കുമാർ, സജീവ്, സജിത്ത്, അജിതൻ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.


ഇതും കൂടി വായിക്കാം

പറശ്ശിനിക്കടവ് ശ്രീ മുത്തപ്പനെ കുറിച്ചുള്ള "മുത്തപ്പ ദേവാ ജഗദീശ്വരാ " മ്യൂസിക് ആൽബം പ്രകാശനം ചെയ്തു

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്