പറശ്ശിനിക്കടവ് ശ്രീ മുത്തപ്പനെ കുറിച്ചുള്ള "മുത്തപ്പ ദേവാ ജഗദീശ്വരാ " മ്യൂസിക് ആൽബം പ്രകാശനം ചെയ്തു

പറശ്ശിനിക്കടവ്: പറശ്ശിനിക്കടവ് ശ്രീ മുത്തപ്പനെ കുറിച്ചുള്ള "മുത്തപ്പ ദേവാ ജഗദീശ്വരാ" എന്ന  ഭക്തി ഗാന മ്യൂസിക് ആൽബം, നവംബർ 29ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30ന് പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ക്ഷേത്ര തിരുനടയിൽവച്ച്. കേരള ഫോക്‌ലോർ അക്കാദമി, സെക്രട്ടറി എ.വി.അജയ്കുമാർ, നാടക -സിനിമാ സംവിധായകൻ, ജിജു ഒറപ്പടിക്ക് നൽകി കൊണ്ട് പ്രകാശനം നിർവഹിച്ചു.

എ.ആർ.ജിതേന്ദ്രൻ സ്വാഗതവും, മഹേഷ് കുന്നത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.വി. സത്യവതി ടീച്ചർ, പറശ്ശിനി മടപ്പുര ട്രസ്റ്റി അംഗങ്ങൾ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

യു.എ.ഇ പ്രവാസികളായ.മഹേഷ് കുന്നത്ത്-ഗാന രചനയും, ശ്രീ നമ്പ്യാർ - മ്യൂസിക്കും, ആലാപനവും, എഡിറ്റിംഗും, രാജേഷ് ഇളമന-നിർമ്മാണവും, പ്രവീൺ സദ് ഗമയ-ഓർക്കട്രേഷനും, നിർവഹിച്ചു, അഭിജിത്ത് മട്ടന്നൂർ, പീറ്റർ തോമസ് എന്നിവർ കേമറയും കൈകാര്യം ചെയ്തു.0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്