Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL സൗഹൃദവും കായികാവേശവുമായി KPL സീസൺ 5; കുറ്റ്യാട്ടൂർ പ്രവാസി കൂട്ടായ്മയുടെ വാർഷിക സംഗമം 21ന് ദുബായിൽ

സൗഹൃദവും കായികാവേശവുമായി KPL സീസൺ 5; കുറ്റ്യാട്ടൂർ പ്രവാസി കൂട്ടായ്മയുടെ വാർഷിക സംഗമം 21ന് ദുബായിൽ

യുഎഇ കുറ്റ്യാട്ടൂർ പ്രവാസി കൂട്ടായ്മ വാർഷിക സംഗമവും, സംഗമത്തിന്റെ ഭാഗമായുള്ള കുറ്റ്യാട്ടൂർ പ്രീയർ ലീഗ് (KPL) സീസൺ ഫൈവ് ഫുട്ബോൾ ടൂർണമെന്റിന്റെയും ഒരുക്കങ്ങൾ പൂർത്തിയാതായി ഭാരവാഹികൾ അറിയിച്ചു. നവംബർ 21ന് ദുബായ് അൽ ഖുസൈസിലെ ടാലന്റഡ് സ്പോർട്സ് ഫെസിലിറ്റിയിലാണ് വാർഷികസംഗമവും, കെപിഎൽ സീസൺ ഫൈവ് ഫുട്ബാൾ ടൂർണമെന്റും നടക്കുന്നത്.
പ്രവാസികൾക്കിടയിലെ സൗഹൃദവും, ഐക്യവും കൂട്ടായ്മയും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ എല്ലാ വർഷവും സംഘടിപ്പിക്കുന്ന സംഗമത്തോടൊപ്പം കെപിഎൽ ഫുട്ബോൾ ടൂർണമെന്റും നടന്ന വരുന്നു.
നാല് ടീമുകളിലായി 36 താരങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റ് ഏഴുപേർ വീതമുള്ള ഫോർമാറ്റിലാണ് നടക്കുന്നത്. ഓരോ ടീമും മറ്റ് ടീമുകളുമായി ഏറ്റുമുട്ടുന്ന ലീഗ് മത്സരങ്ങൾക്കു ശേഷം ഫൈനൽ പോരാട്ടവും അരങ്ങേറും.
ടൂർണമെന്റിന്റെ ഭാഗമായി സംഘടിപ്പിച്ച ഓൺലൈൻ താരലേലം ഏറെ ആവേശത്തോടെയാണ് നടന്നത്. ലേലത്തിലൂടെ നാല് ടീമുകളും തങ്ങളുടെ താരനിരയെ തിരഞ്ഞെടുത്തു.
"One Force, One Team" എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന KPL സീസൺ 5 പ്രവാസി മലയാളികൾക്കിടയിൽ കായിക ആവേശത്തിന്റെയും സൗഹൃദത്തിന്റെയും പുതിയ അനുഭവമായി മാറുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
വാർഷിക സംഗമത്തിലും ടൂർണമെന്റിലും കുറ്റ്യാട്ടൂർ പ്രവാസി കൂട്ടായ്മയിലെ അംഗങ്ങളുടെയും കായികപ്രേമികളുടെയും സജീവ പങ്കാളിത്തം ഉണ്ടാകണമെന്നാണ് സംഘാടകരുടെ അഭ്യർഥന.

0/Post a Comment/Comments

Advertisement