മയ്യിൽ: കേരളോത്സവത്തിൻ്റെ ഭാഗമായി മയ്യിൽ പഞ്ചായത്തിൽ 14ന് നടക്കുന്ന കായിക മേളയിൽ ഭക്ഷണ മൊരുക്കാൻ അരി മയ്യിൽ അരി ഉൽപ്പാദക കമ്പനി വക പങ്കെടുക്കുന്ന കായിക താരങ്ങൾക്കും പങ്കാളികൾക്കും മറ്റും ആവശ്യമായ ഭക്ഷണ വിതരണത്തിനാവശ്യമായ അരിയാണ് കർഷകരുടെ കമ്പനിയായ മയ്യിൽ റൈസ് പ്രൊഡ്യൂസർ കമ്പനി നൽകിയത്.
കമ്പനിയുടെ വേളത്തെ അരി മില്ലിൽ നടന്ന ചടങ്ങിൽ മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.സി.വിനോദ് കുമാർ അരി ഏറ്റുവാങ്ങി. കമ്പനി ചെയർമാൻ കെ.കെ.രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കമ്പനി മാനേജിങ്ങ് ഡയരക്ടർ കെ.കെ. ഭാസ്കരൻ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ വി ശ്രീജിനി, പഞ്ചായത്ത് മെമ്പർ വി.പി.രഞ്ജിത്, കമ്പനി ഡയരക്ടർമാരായ ഇ.പി.രാജൻ, ഉറുമി രവീന്ദ്രൻ, എം.സി.ശ്രീധരൻ, കെ. ശാലിനി, ജീവനക്കാരായ പി. രാജിനി, സുധ, ബിന്ദു എന്നിവർ പങ്കെടുത്തു.

Post a Comment