മയ്യിൽ: പഞ്ചായത്തിലെ സ്കൂൾ വിദ്യാർഥികൾക്കായി നടപ്പിലാക്കിയ കുഞ്ഞികൈകളിൽ കുഞ്ഞിക്കോഴി പദ്ധതിയിലൂടെ 600 വിദ്യാർഥികൾക്ക് കോഴികളെ വിതരണം ചെയ്തു. പദ്ധതി ഉദ്ഘാടനം ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ ഹയർ സെക്കൻ്ററി സ്‌കൂളിൽ പഞ്ചായത്ത് പ്രസിഡൻ്റ് സി. സി വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം സി. സന്ധ്യ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വാർഷികപദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതി മൃഗസംരക്ഷണ വകുപ്പുമായി സഹകരിച്ചാണ് സംഘടിപ്പിക്കുന്നത്. അഞ്ച് വീതം ഗ്രാമശ്രീ ഇനത്തിൽ പെട്ട കോഴികളും തീറ്റയും പ്രതിരോധ മരുന്നുകളുമാണ് വിതരണം ചെയതത്. വിദ്യാർഥികളുടെ പോഷകാഹാര സുരക്ഷ ഉറപ്പ് വരുത്തുന്നതിനും കാർഷിക മേഖലയിൽ കോഴി പരിപാലനം ഉൾപെടെ ഉത്തരവാദിത്തബോധം, കാരുണ്യം തുടങ്ങിയമനോഭാവങ്ങൾ വളർത്തുന്നതിനുമാണ് ലക്ഷ്യം വെക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് സി.സി . വിനോദ് കുമാർ പറഞ്ഞു. ഡോ: ആസിഫ് എം അശ്രഫ് പദ്ധതി വിശദീകരണം നടത്തി. എം.കെ.ഹരിദാസൻ, ലൈവ് സ്റ്റോക് ഇൻസ്പെക്ടർ കെ. യമുന, കെ. അഖിൽ രാജ് എന്നിവർ സംസാരിച്ചു. പെരുമാച്ചേരി എ യു പി. സ്‌കൂളിൽ പഞ്ചായത്തംഗം ടി.കെ. ബാലകൃഷ്ണൻ, കയരളം എയു പി സ്‌കൂളിൽ പി.പി ശ്രീജ, കോറളായി എൽ പി സ്‌കൂളിൽ വൈസ് പ്രസിഡൻ്റ് എൻ.വി ശ്രീജിനി, മുല്ലക്കൊടി എയുപി സ്‌കൂളിൽ കെ. രമേശൻ എന്നിവർ പദ്ധതി ഉദ്ഘാടനo ചെയ്തു.

Post a Comment