മയ്യിൽ: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂനിയൻ മയ്യിൽ ബ്ലോക്ക് സാന്ത്വന വേദിയുടെ ആഭിമുഖ്യത്തിൽ സാന്ത്വന പരിചരണം എന്ന വിഷയത്തിൽ ക്ലാസ്റ്റ് സംഘടിപ്പിച്ചു. മയ്യിൽ പെൻഷൻ ഭവനിൽ ബ്ലോക്ക് സാന്ത്വന വേദി ചേർ മാൻ പി.ബാലൻ മുണ്ടോട്ടിന്റെ അധ്യക്ഷതയിൽ സംസ്ഥാന കമ്മറ്റി അംഗം ഇ. മുകുന്ദൻ ഉദ്ഘാടനം ചെയ്തു.
സാന്ത്വന പരിചരണവും സമൂഹവും എന്ന വിഷയത്തിൽ കുത്തു പറമ്പ് ഗവ: ഹോസ്പിറ്റൽ പാലിയേറ്റ് വിഭാഗം നേഴ്സ് മിനി സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. കെ.ബാലകൃഷ്ണൻ , കെ.വി യശോദ ടീച്ചർ, സി.കെ. ജനാർദ്ദനൻ നമ്പ്യാർ, പി.കെ.ഗോപാലകൃഷ്ണൻ, മനോഹരൻ സി., രാജേന്ദ്രൻ പി.വി.,കെ. ജ്യോതി ടീച്ചർ,സി.പത്മനാഭൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കെ.പി.ഉണ്ണികൃഷ്ണൻ സ്വാഗതവും വി.വി .വിജയരാഘവൻ നന്ദിയും പറഞ്ഞു.


Post a Comment