Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL എൻ.ഡി.എ. മുൻ നേതാവ്കെ. എൻ. നാരായണൻമാസ്റ്റർക്ക് ബസ്സിൽ മർദ്ധനമേറ്റു. ജീവനക്കാർക്കെതിരെ കേസ്

എൻ.ഡി.എ. മുൻ നേതാവ്കെ. എൻ. നാരായണൻമാസ്റ്റർക്ക് ബസ്സിൽ മർദ്ധനമേറ്റു. ജീവനക്കാർക്കെതിരെ കേസ്

 


നാറാത്ത്:  എൻ.ഡി.എ. മുൻ നേതാവ്കെ. എൻ. നാരായണൻമാസ്റ്റർക്ക്  ബസ്സിൽ മർദ്ധനമേറ്റു. സംഭവത്തിൽ ബസ്ജീവനക്കാരായ ശ്യാം,അമീർ എന്നിവർക്കെതിരെ  മയ്യിൽ പോലീസ്കേസെടുത്തു.  മുതിർന്ന  ആർ.എസ്.എസ് മുൻ ജില്ലാ കാര്യാവഹും  പ, മുൻ ബിജെപി ജില്ലാ കമ്മിറ്റി അംഗവുമായ കെ എൻ നാരായണൻ മാസ്റ്റർ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് സംഭവം .സ്റ്റോപ്പിൽ ഇറക്കുന്നതിന് ആവശ്യപ്പെട്ടപ്പോഴാണ് മർദ്ധനമുണ്ടായത്.കണ്ണൂർ ചാലോട് റൂട്ടിൽ ഓടുന്ന അൽഷി ബസ്സിലെ ഡ്രൈവർ ശ്യാം കണ്ടക്ടർ  അമീർ എന്നിവർ ചേർന്നാണ് മർദ്ദിച്ചതെന്നാണ് ആരോപണം.ബസ്സിൽ നിന്ന് തള്ളി താഴെയിട്ടതിനു ശേഷവും മർദ്ദനം തുടരുകയായിരുന്നുവെന്നാണ് മയ്യിൽ പോലീസിൽ നൽകിയ പരാതിയിൽ ഉള്ളത്. വയോധികനായ റിട്ട: അധ്യാപകനെ ക്രൂരമായി മർദ്ദിച്ചതിൽ വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.മുഖത്തും നടുവിനും പരിക്കേറ്റതിനെ തുടർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് .മയ്യിൽ പോലീസ്  പ്രതികളെ കസ്റ്റ് ഡിയിലെടുത്തു.

0/Post a Comment/Comments

Advertisement