Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL വിദ്യാഭ്യാസ കേഷ് അവാർഡ് വിതരണം ചെയ്യണം - കെ.എം.എസ്.എസ്

വിദ്യാഭ്യാസ കേഷ് അവാർഡ് വിതരണം ചെയ്യണം - കെ.എം.എസ്.എസ്

തളിപ്പറമ്പ: മൂന്ന് വർഷത്തിലധികമായി മുടങ്ങിക്കിടക്കുന്ന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ കോർപ്പറേഷൻ  വിദ്യാഭ്യാസ കാഷ് അവാർഡുകൾ അടിയന്തരമായി വിതരണം ചെയ്യണമെന്ന് കേരള മൺപാത്രനിർമ്മാണ സമുദായ സഭ (കെ.എം.എസ്.എസ്) തൃച്ചംബരം സൗത്ത് ശാഖാസമ്മേളനം സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻ്റ് രാജേഷ് പാലങ്ങാട്ട്  ഉദ്ഘാടനം ചെയ്തു. ശാഖാപ്രസിഡന്റ് പി. ഗോവിന്ദൻ അധ്യക്ഷത വഹിച്ചു.  സംസ്ഥാന സെക്രട്ടറി പി.കെ. ജനാർദ്ദനൻ, വനിതാവേദി സംസ്ഥാന പ്രസിഡൻ്റ് ലതിക രവീന്ദ്രൻ, ജില്ലാസെക്രട്ടറി എം. പുരുഷോത്തമൻ, സംസ്ഥാന കമ്മിറ്റി അംഗം കെ.രവീന്ദ്രൻ, ജില്ലാ വൈസ് പ്രസിഡൻ്റ് എം. ചന്ദ്രൻ, ശാഖാ സെക്രട്ടറി സി.വി. രവീന്ദ്രൻ, സി പ്രഭാകരൻ, സുനിത പ്രകാശൻ, എം സിന്ധു, രതി രാജീവൻ, സി.വി പ്രകാശൻ, യു. വനജ, സി. പവിത്രൻ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ ഉന്നത വിജയികളെ  അനുമോദിച്ചു. തുടർന്ന് കലാപരിപാടികൾ അരങ്ങേറി.

0/Post a Comment/Comments

Advertisement