ക്ലീൻ സിറ്റി പള്ളിപ്പറമ്പ്' പദ്ധതിക്ക് തുടക്കമായി; റോഡരികിലെ മാലിന്യങ്ങൾ നീക്കം ചെയ്തു
പള്ളിപ്പറമ്പ്:- പള്ളിപ്പറമ്പിനെ മാലിന്യമുക്തമാക്കി 'ക്ലീൻ സിറ്റി' ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ പള്ളിപ്പറമ്പ് ഐ.എൻ.സി വാരിയേഴ്‌സ് ആവിഷ്കരിച്ച 'ക്ലീൻ സിറ്റി പള്ളിപ്പറമ്പ്' പദ്ധതിക്ക് ഔദ്യോഗിക തുടക്കമായി. ബൂത്ത് കോൺഗ്രസ് 1കോൺഗ്രസ് സേവാദൾ, എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്.
പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ കണ്ണോത്തുംചാൽ മുതൽ പള്ളിപ്പറമ്പ് ടൗൺ വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലെയും കാടുകൾ വെട്ടിത്തെളിക്കുകയും പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുകയും ചെയ്തു. നഴ്സറി പാലം മുതൽ ടൗൺ വരെയുള്ള ഭാഗങ്ങളിൽ നിന്നായി പത്തിലധികം ചാക്കുകളിലായാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചത്.
വരും മാസങ്ങളിലും ഈ ശുചീകരണ യജ്ഞം തുടരാനാണ് സംഘാടകരുടെ തീരുമാനം. മാസത്തിൽ ഒരു ദിവസം ശുചീകരണ ദിനമായി ആചരിക്കാനും, പൊതുജനങ്ങളെയും വിവിധ ക്ലബ്ബുകളെയും രാഷ്ട്രീയ-സാമൂഹിക സംഘടനകളെയും ഒരുമിപ്പിച്ച് നാടിനെ പൂർണ്ണമായും ശുചിത്വമുള്ളതാക്കി മാറ്റാനുമാണ് ലക്ഷ്യമിടുന്നത്.
ശുചീകരണ പ്രവർത്തനങ്ങൾക്ക് കോൺഗ്രസ് സേവാദൾ ജില്ലാ ട്രഷറർ മൂസ പറമ്പിൽ, ബൂത്ത് പ്രസിഡന്റ് കെ.പി. മഹമൂദ് എന്നിവർ നേതൃത്വം നൽകി.
വാർഡ് മെമ്പർമാരായ ടിന്റു സുനിൽ, പി വി റഹ്മത്ത് ,കെ. ഭാസ്കരൻ, റഹ്മത്തുള്ള പറമ്പിൽ, റാഫി, ജസീർ പി., നൂറുദ്ദീൻ കെ.പി., കെ.പി. മുനീർ, മൻസൂർ എം.പി., മുസ്തഹ്സിൻ ടി.പി. തുടങ്ങിയവർ പങ്കെടുത്തു.
Post a Comment