മയ്യിൽ: സംസ്ഥാന യുവജന ക്ഷേമ ബോർഡ് , മയ്യിൽ പഞ്ചായത്ത് എന്നിവ ചേർന്ന് സംഘടിപ്പിച്ച കേരളോൽസവത്തിൽ അരിമ്പ്ര സ്റ്റേഡിയം ബ്രദേർസ് ചാമ്പ്യൻമാരായി. കായിക, കലാ പരിപാടികളുടെ സമാപന ചടങ്ങ് ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ: ഹയർ സെക്കൻ്ററി സ്കൂൾ ഇരിക്കൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ. സുലേഖ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് സി.സി. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് എൻ.വി. ശ്രീജിനി, പഞ്ചായത്തംഗങ്ങളായ കെ. രമേശൻ , ടി.കെ. ബാലകൃഷ്ണൻ, പി.പി. ശ്രീജ, സെക്രട്ടറി കെ. ഷാജി, അസി. സെക്രട്ടറി ദിവാകരൻ തുടങ്ങിയവർ സംസാരിച്ചു. ഡെർബസ് വിങ്ങർ അരിമ്പ്ര യാണ് റണ്ണർ അപ്പ് . ട്രോഫിയും സമ്മാന വിതരണവും നടന്നു


Post a Comment