കൊളച്ചേരി : എടക്കാട് ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന വൃക്ക രോഗികൾക്കുള്ള സൗജന്യ മരുന്ന് വിതരണ പദ്ധതി "ജീവധാര" ഉദ്ഘാടനം ചെയ്തു. കൊളച്ചേരി കുടുംബോ രോഗ്യ കേന്ദ്രത്തിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡൻ്റ് ടി.വി. ഷമീമ ഉദ്ഘാടനo നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്‌സൻ ശ്രീധരൻ സംഘമിത്ര അധ്യക്ഷത വഹിച്ചു. ഹെൽത്ത് സൂപ്പർവൈസർ സിപി സലിം പദ്ധതി വിശദീകരണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് അംഗം പി കെ പി നസീർ, പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയർപേഴ്‌സൻ പി ഫസീല, മെഡിക്കൽ ഓഫീസർ രഞ്ജിത്ത് വത്സൻ, വാർഡ് മെമ്പർ വിവി ഗീത, സെക്കൻ്ററി പാലിയേറ്റീവ് നഴ്‌സ് രേഷ്‌മ എന്നിവർ സംസാരിച്ചു

Post a Comment