Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കെ എൻ നാരായണൻ മാസ്റ്ററെ ബസിൽ അക്രമിച്ച സംഭവത്തിൽ മയ്യിൽ ബ്ലോക്ക് പെൻഷനേഴ്സ് സംഘ് പ്രതിഷേധിച്ചു

കെ എൻ നാരായണൻ മാസ്റ്ററെ ബസിൽ അക്രമിച്ച സംഭവത്തിൽ മയ്യിൽ ബ്ലോക്ക് പെൻഷനേഴ്സ് സംഘ് പ്രതിഷേധിച്ചു

 

മയ്യിൽ:സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിലെ സജീവ പ്രവർത്തകൻ കെ എൻ നാരായണൻ മാസ്റ്ററെ (78) ബസ് യാത്രക്കിടയിൽ ജീവനക്കാർ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ മയ്യിൽ ബ്ലോക്ക് പെൻഷനേഴ്സ് സംഘ് ശക്തമായ പ്രതിഷേധവും അപലപവും രേഖപ്പെടുത്തി.


കട്ടാമ്പള്ളിയിൽ വെച്ചാണ് സംഭവം നടന്നത്. യാത്രാവേളയിൽ ബസ് ജീവനക്കാർ നാരായണൻ മാസ്റ്ററെ ക്രൂരമായി മർദ്ദിക്കുകയും അവശനാക്കിയ ശേഷം ബസ്സിൽ നിന്നും തള്ളിയിടുകയുമാണ് ഉണ്ടായത്.


ഈ മനുഷ്യത്വരഹിതമായ നടപടിയിൽ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കെ പ്രകാശനും സെക്രട്ടറി സി രമേശനും സംയുക്ത പ്രസ്താവനയിലൂടെ കടുത്ത അമർഷം പ്രകടിപ്പിച്ചു.


കുറ്റക്കാരായ ബസ് ജീവനക്കാർക്കെതിരെ അധികാരികൾ കർശനവും മാതൃകാപരവുമായ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. കൂടാതെ, സംഭവത്തിൽ ദുർബലമായ വകുപ്പുകൾ മാത്രം ചുമത്തി പ്രതികളായ ക്രിമിനലുകളെ സ്റ്റേഷൻ ജാമ്യത്തിൽ വിടാൻ ഇടയാക്കിയ പോലീസ് നടപടിയെയും ബ്ലോക്ക് കമ്മിറ്റി അപലപിച്ചു.


0/Post a Comment/Comments

Advertisement