Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL അർബുദ രഹിത മയ്യിൽ ലക്ഷ്യവുമായി മയ്യിൽ ലയൺസ് ക്ലബ്ബ്.

അർബുദ രഹിത മയ്യിൽ ലക്ഷ്യവുമായി മയ്യിൽ ലയൺസ് ക്ലബ്ബ്.

 


മയ്യിൽ: അർബുദ രഹിത മയ്യിൽ പഞ്ചായത്ത് ലക്ഷ്യവുമായി മയ്യിൽ ലയൺസ് ക്ലബ്ബ്. പദ്ധതിയുടെആദ്യഘട്ടമായി ഒരു വാർഡിനെ

അർബുദ നിയന്ത്രിതമാക്കുന്നതിനായി

സഞ്ജീവനി  സമഗ്ര മെഡിക്കൽ ക്യാമ്പ് വേളത്ത് നടന്നു.മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി. സി.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു

സ്തനാർബുദം,ഗർഭാശയ ഗള കാൻസർ,വായിലെയും തൊലിപ്പുറത്തെയും ക്യാൻസറുകൾ തുടങ്ങിവ പരിശോധന നടത്തി.. മലബാർ ക്യാൻസർ കെയർ സൊസൈറ്റിയുടെ സഹകരണത്തോടെയാണ് ആദ്യഘട്ട ക്യാമ്പ് നടന്നത്.  ബോധവൽകരണ ക്ലാസ്സും സ്ക്രീനിം ങ്ങും നടത്തി.

വേളം പൊതുജന വായനശാലയിൽ വെച്ച് നടത്തിയത്.മാമോഗ്രാം,പാപ്പ്സ്മിയ,യു എസ് ജി 

തുടങ്ങിയ പരിശോധനകളും ക്യാമ്പിൽ സൗജന്യമായി നടന്നു. ലയൺസ് ഡിസ്ട്രിക് ഗവർണർ ലയൺ ടൈറ്റസ് തോമസ് വിശിഷ്‌ടാതിഥിയായി. മലബാർ കാൻസർകെയർ സൊസൈറ്റി പ്രസിഡണ്ട് ഡി.കൃഷ്‌ണനാഥ പൈ മുഖ്യപ്രഭാഷണം നടത്തി.മെഡിക്കൽ ഡയറക്ടർ ഡോ.വി.സി.രവീന്ദ്രൻ ബോധവൽകരണ ക്ലാസ് നയിച്ചു.മയ്യിൽ ലയൺസ്  ക്ലബ്ബ് പ്രസിഡൻ്റ് സി.കെ പ്രേമരാജൻ കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി.രാധാകൃഷ്ണൻ പദ്ധതി വിശദീകരിച്ചു.

 ഡിസ്ട്രിക് കേബിനറ്റ് സെക്രട്ടറി അഡ്വ വിനോദ് ഭട്ടതിരിപ്പാട്,ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം യു. ലക്ഷ്മണൻ, ഗ്രാമ പഞ്ചായത്ത് അംഗം കെ.വാണിദേവി , വേളം പൊതുജന വായനശാലസെകട്ടറി കെ.പി.രാധാകൃഷ്ണൻ,ഡോ.ഹർഷ  ഗംഗാധരൻ, പി.പി. കൃഷ്ണൻ,പി.കെ. നാരായണൻ,  പി.രാധാകൃഷ്ണൻ, സിദ്ധാർത്ഥ് വണ്ണാരത്ത്, പി.കെ.ശശി നമ്പ്യാർ, പി.പി കൃഷ്ണൻ, എ.കെ. രാജ് മോഹൻ,പി.പി.സജീഷ് എന്നിവർ സംസാരിച്ചു

0/Post a Comment/Comments

Advertisement