Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കണ്ണൂർ വിമാനത്താവളത്തിലെ വിവിധ സംവിധാനങ്ങളുടെ ഫ്ലൈറ്റ് കാലിബ്രേഷൻ പൂർത്തിയായി

കണ്ണൂർ വിമാനത്താവളത്തിലെ വിവിധ സംവിധാനങ്ങളുടെ ഫ്ലൈറ്റ് കാലിബ്രേഷൻ പൂർത്തിയായി

മയ്യിൽ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇൻസ്ട്രുമെന്റ് ലാൻഡിങ് സിസ്റ്റം, ഡോപ്ലർ ഓമ്നി റേഞ്ച്, ഡിസ്റ്റൻസ് മെഷറിങ് എക്യുപ്മെന്റ്, പ്രിസിഷൻ അപ്രോച്ച് പാത്ത് ഇൻഡിക്കേറ്റർ  എന്നീ നാവിഗേഷൻ സംവിധാനങ്ങളുടെ ഫ്ലൈറ്റ് കാലിബ്രേഷൻ  വിജയകരമായി പൂർത്തിയാക്കി.

എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (AAI) ഡൽഹിയിലെ ഫ്ലൈറ്റ് ഇൻസ്പെക്ഷൻ യൂണിറ്റിൽ നിന്നുള്ള ബീച്ച്ക്രാഫ്റ്റ് 350 കാലിബ്രേഷൻ വിമാനം ഉച്ചയ്ക്ക് 2 മണിക്ക് കൊച്ചിയിൽനിന്ന് കണ്ണൂരിലെത്തി. കാലിബ്രേഷൻ പൂർത്തിയാക്കിയശേഷം വൈകുന്നേരം 6 മണിയോടെ  ഡൽഹിയിലേക്ക് മടങ്ങി.

പ്രതികൂല കാലാവസ്ഥയിലും വിമാനങ്ങൾക്ക് സുരക്ഷിതമായി ലാൻഡ് ചെയ്യാൻ സഹായിക്കുന്ന  ഗ്ലൈഡ് പാത്ത്, ലോക്കലൈസർ  എന്നിവയുടെ സിഗ്നൽ കൃത്യതയും പ്രവർത്തനക്ഷമതയും പരിശോധിച്ചു. വിമാനങ്ങൾക്ക് ദിശാസൂചന നൽകുന്ന സംവിധാനം, വിമാനവും ഭൂതല സ്റ്റേഷനും തമ്മിലുള്ള ദൂരം കൃത്യമായി നിർണയിക്കുന്ന സംവിധാനം എന്നിവയുടെയും കാലിബ്രേഷൻ നടത്തി. റൺവേയിലേക്കുള്ള സമീപനത്തിന് ദൃശ്യമായ മാർഗനിർദേശം നൽകുന്ന പാപി സംവിധാനത്തിന്റെയും കൃത്യത ഉറപ്പുവരുത്തി. ഈ സംവിധാനങ്ങളുടെ വിശ്വാസ്യത വ്യോമയാന സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണ്.

അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുള്ള കാലിബ്രേഷൻ വിമാനത്തിന് നാവിഗേഷൻ ഉപകരണങ്ങളിൽനിന്നുള്ള സിഗ്നലുകൾ പരിശോധിച്ച് വ്യതിയാനങ്ങൾ കണ്ടെത്താനും അവ പരിഹരിക്കുന്നതിനുള്ള സാങ്കേതിക നിർദേശങ്ങൾ നൽകാനും സാധിക്കും.

ക്യാപ്റ്റൻ അനൂപ് കൊച്ചറു ആയിരുന്നു വിമാനത്തിന്റെ പൈലറ്റ്. എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കമ്മ്യൂണിക്കേഷൻ, നാവിഗേഷൻ ആൻഡ് സർവൈലൻസ്  വിഭാഗം ഡെപ്യൂട്ടി ജനറൽ മാനേജർ  മൊഹിത് കാന്ത് ശർമ വിമാനത്തിനുള്ളിൽനിന്ന് കാലിബ്രേഷൻ പ്രവർത്തനങ്ങൾ നിയന്ത്രിച്ചു.

കണ്ണൂർ വിമാനത്താവളത്തിലെ ജോയിന്റ് ജനറൽ മാനേജരുമായ  സാബു പി. നീലാണ്ടന്റെ നേതൃത്വത്തിൽ ഡെപ്യൂട്ടി ജനറൽ മാനേജർ  ശ്രീലേഷ് ശ്രീധരൻ, അസിസ്റ്റന്റ് ജനറൽ മാനേജർ ശ്രീ. ജോൺസൺ ജോസഫ് എന്നിവരും മറ്റ് എയർപോർട്ട്സ് അതോറിറ്റി ഉദ്യോഗസ്ഥരും കാലിബ്രേഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

0/Post a Comment/Comments

Advertisement