കെ. എസ്. എസ് . പി.യു പരിചരണ സെമിനാർ നടത്തി
മയ്യിൽ: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂനിയൻ മയ്യിൽ ബ്ലോക്ക് സാന്ത്വന വേദിയുടെ സാന്ത്വന പരിചരണം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കെ.എസ്സ്.എസ്സ് പി.യു. സാന്ത്വന സെമിനാർ സംഘടിപ്പിച്ചു. സംസ്ഥാന കമ്മറ്റി അംഗം ഇട്ടമ്മൽ മുകുന്ദൻ ഉദ്ഘാടനം ചെയ്തു. മയ്യിൽ പെൻഷൻ ഭവനിൽ ബ്ലോക്ക് സാന്ത്വന വേദി ചെയർമാൻ പി.ബാലൻ മുണ്ടോട്ട് അധ്യക്ഷത വഹിച്ചു.
സാന്ത്വന പരിചരണവും സമൂഹവും എന്ന വിഷയത്തിൽ കുത്തു പറമ്പ് ഗവ: ഹോസ്പിറ്റൽ പാലിയേറ്റ് വിഭാഗത്തിലെ മിനി സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. കെ.ബാലകൃഷ്ണൻ, കെ.വി യശോദ, സി.കെ. ജനാർദ്ദനൻ നമ്പ്യാർ, പി.കെ.ഗോപാലകൃഷ്ണൻ, മനോഹരൻ സി, പി.വി.രാജേന്ദ്രൻ, കെ. ജ്യോതി, സി.പത്മനാഭൻ, കെ.പി.ഉണ്ണികൃഷ്ണൻ, വി.വി.വിജയരാഘവൻ എന്നിവർ സംസാരിച്ചു.

Post a Comment