കോളയാട്: ജവഹർ ബാൽ മഞ്ച് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു. കോളയാട് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചാച്ചാജി അനുസ്മരണ പരിപാടി ജവഹർ ബാൽ മഞ്ച് ദേശീയ കോ-ഓർഡിനേറ്റർ സി.വി.എ ജലീൽ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ
എം.പി.ഉത്തമൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കോ-ഓർഡിനേറ്റർ അഡ്വ.ലിഷദീപക് മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് രാഘവൻ മാസ്റ്റർ കാഞ്ഞിരോളി,
ജില്ലാ കോ-ഓർഡിനേറ്റർ സി.പി.സന്തോഷ്കുമാർ,
കോളയാട് ബ്ലോക്ക് ചെയർമാൻ അരുൺ പ്രകാശ് എന്നിവർ സംസാരിച്ചു.

Post a Comment