മയ്യിൽ: ഭാവന കരിങ്കൽക്കുഴിയുടെ ഒമ്പതാമത് അഖില കേരളാ നാടകോൽസവത്തിന്റെ പോസ്റ്റർ പ്രകാശനം നടത്തി. നാടക പ്രവർത്തകനും സംഗീത നാടക അക്കാദമി മുൻ സെക്രട്ടറിയുമായ കരിവെള്ളൂർ മുരളി ഉദ്ഘാടനം നിർവഹിച്ചു. സംഘാടക സമിതി ചെയർമാൻ എ.പി.സുരേഷ്, സെക്രട്ടറി രെജു കരിങ്കൽക്കുഴി, പ്രസിഡന്റ് സി.പത്മനാഭൻ, മനീഷ് സാരംഗി, പി വി ഉണ്ണികൃഷ്ണൻ, പി പ്രകാശൻ, ശ്രീനേഷ് തേർഡ് ഐ, ബിനീഷ കെ, പി പ്രസീത, ജലജ തുടങ്ങിയവർ പങ്കെടുത്തു. ഡിസംബർ 19 മുതൽ 23 വരെ കരിങ്കൽക്കുഴി ഭാവനാ ഗ്രൗണ്ടിലാണ് നാടകോൽസവം സംഘടിപ്പിക്കുന്നത്. ഡിസമ്പർ 19ന് കോഴിക്കോട് രംഗഭാഷയുടെ ഒരുക്കം, 20 ന് സംസ്കൃതി തിരുവനന്തപുരത്തിന്റെ ഭൂട്ടാനി,21 ന് കൊച്ചിൻ ചന്ദ്രകാന്തയുടെ രാമൻ രാഘവൻ ജീവിച്ചിരിപ്പുണ്ട്, 22ന് കോഴിക്കോട് നാടകസഭയുടെ റെഡ്ലൈറ്റ് എന്നീ നാടകങ്ങൾ അരങ്ങേറുന്നു.
ഡിസമ്പർ 23ന് സമാപന സമ്മേളനം. ഭാവന പുരസ്‌കാര സമർപ്പണം, ലഘുനാടകം, ജില്ലാ സ്കൂൾ കലോത്സവത്തിൽ വിജയികളാകുന്ന മികച്ച നാടകങ്ങൾ, സംഗീത ശിൽപംതുടങ്ങിയ വിവിധ കലാപരിപാടികൾ ഉണ്ടാകും.

Post a Comment