Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ബി ജെ പി കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി കമ്പിൽ ടൗണിൽ തെരുവ് സഭ സംഘടിപ്പിച്ചു

ബി ജെ പി കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി കമ്പിൽ ടൗണിൽ തെരുവ് സഭ സംഘടിപ്പിച്ചു



മയ്യിൽ: രാജ്യത്ത് അരാജകത്വം സൃഷ്‌ടിക്കാൻ ശ്രമിക്കുന്ന ഇടതു-വലത് അർബൻ നക്സലുകൾക്കെതിരെ ജനാധിപത്യ സംരക്ഷണം     ഉറപ്പാക്കുന്നതിന്ബി ജെ പി  കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി  കമ്പിൽ ടൗണിൽ തെരുവ് സഭ സംഘടിപ്പിച്ചു .    ബി . ജെ . പി . സസ്ഥാന സെക്രട്ടറി കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു .  ഒ ബി സി മോർച്ച  ജില്ലാ സെക്രട്ടറി സഹജൻ എ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബി ജെ പി കണ്ണൂർ നോർത്ത് ജില്ലാ സെക്രട്ടറിയും  മണ്ഡലം പ്രഭാരിയുമായ അരുൺ തോമസ് , സംസ്ഥാന സമിതി അംഗം ബേബിസുനാഗർ , മയ്യിൽ മണ്ഡലം പ്രസിഡൻ്റ് ശ്രീഷ് മീനാത്ത് , സംസ്ഥാന കൗൺസിൽ അംഗം മുണ്ടേരി ചന്ദ്രൻ , മണ്ഡലം വൈസ് പ്രസിഡൻ്റും കൊളച്ചേരി പഞ്ചായത്ത് ചേലേരി സെൻട്രൽ വാർഡ് മെമ്പറുമായ ഗീത വി വി എന്നീ നേതാക്കളും  സംസാരിച്ചു. കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി  വേണുഗോപാൽ പി വി സ്വാഗതവും സെക്രട്ടറി പ്രദീപൻ ടി നന്ദിയും പറഞ്ഞു.

0/Post a Comment/Comments

Advertisement