ചട്ടുകപ്പാറ - മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദില്ലിയിൽ നടന്ന മാർച്ചിൽ പങ്കെടുത്ത CPI(M) ജനറൽ സെക്രട്ടറി എം.എ.ബേബി ഉൾപ്പെടെയുള്ള സഖാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് വേശാല ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ലോക്കൽ സെക്രട്ടറി കെ.പ്രിയേഷ് കുമാർ, കെ.രാമചന്ദ്രൻ, കെ.ഗണേശൻ എന്നിവർ നേതൃത്വം നൽകി. തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ ഏറിയ കമ്മറ്റി അംഗം എം.വി. സുശീല സംസാരിച്ചു. കെ. നാണു അദ്ധ്യക്ഷ്യം വഹിച്ചു. കെ.പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു.


Post a Comment