Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ഗാന്ധിജി ലോകത്തിന് മാതൃക; മനീഷ് കണ്ണോത്ത്

ഗാന്ധിജി ലോകത്തിന് മാതൃക; മനീഷ് കണ്ണോത്ത്

കണ്ണൂർ : ഐക്യരാഷ്ട്രസഭ മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ 2ന് ലോക അഹിംസാദിനമായി ആചരിക്കുന്നത് ലോകരാജ്യങ്ങൾക്ക് അദ്ദേഹത്തോടുള്ള ആദരവ് കൊണ്ടാണെന്ന് സാമൂഹ്യ പ്രവർത്തകൻ മനീഷ് കണ്ണോത്ത്. ഗാന്ധിദർശൻ സോഷ്യൽ ജസ്റ്റിസ്‌ മൂവ്മെന്റ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളക്ടറേറ്റിന് മുന്നിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന അർപ്പിച്ച് സംസാരിക്കുമയായിരുന്നു. ലോക സമാധാനത്തിന് ഗാന്ധിജിയുടെ സന്ദേശങ്ങളും ആദർശങ്ങളും ഓരോ മനുഷ്യരും നിത്യജീവിതത്തിൽ പകർത്തുകയാണെങ്കിൽ സാധിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇന്നത്ത കലുഷിതമായ അന്തരീക്ഷത്തിൽ ഗാന്ധിയൻ മൂല്യങ്ങളുടെ പ്രാധാന്യം നാൾക്കുനാൾ വർദ്ധിച്ചു വരികയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് എം.പി.ഹരീന്ദ്രനാഥ്‌ അധ്യക്ഷത വഹിച്ചു. പി.കെ.രാജീവൻ, സുധേഷ് കുമാർ, സുശീല.സി.കെ, മുസ്തഫ.എ, കെ.ജാനകി, പ്രിയ കുറ്റിയിൽ, അനീഷ് തുടങ്ങിയവർ സംസാരിച്ചു.

0/Post a Comment/Comments

Advertisement