Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ചിറക്കൽ ബഡ്സ് സ്കൂൾ നിർമ്മാണ പ്രവർത്തി ഉദ്ഘാടനം ചെയ്തു

ചിറക്കൽ ബഡ്സ് സ്കൂൾ നിർമ്മാണ പ്രവർത്തി ഉദ്ഘാടനം ചെയ്തു

ചിറക്കൽ : അഴീക്കോട് മണ്ഡലത്തിലെ പ്രധാന പഞ്ചായത്തായ ചിറക്കലിൽ വൈകല്യങ്ങൾ അനുഭവിക്കുന്ന വിദ്യാർത്ഥികൾക്കുള്ള ബഡ്സ് സ്കൂൾ ഇല്ലാത്തത് പഞ്ചായത്ത് ഭാരവാഹികളും ശ്രദ്ധയിൽപ്പെടുത്തിയ കാര്യമായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ സ്കൂൾ നിർമ്മാണത്തിനായി എം.എൽ.എ തുക അനുവദിക്കുകയും തുടർന്ന് ടെൻഡർ നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. ബഡ്സ് സ്കൂൾ നിർമ്മിക്കാൻ കെ വി സുമേഷ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 45 ലക്ഷം രൂപയാണ് അനുവദിച്ചത്. ചിറക്കൽ ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള കോട്ടക്കുന്നിലാണ് ബഡ്സ് സ്കൂൾ നിർമ്മിക്കുന്നത്.

നിർമ്മാണ പ്രവർത്തി ഉദ്ഘാടനം കെ.വി സുമേഷ് എംഎൽഎ നിർവഹിച്ചു. ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൊല്ലോൻ മോഹനൻ അധ്യക്ഷത വഹിച്ചു. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പ്രശാന്തൻ, ജില്ലാ പഞ്ചായത്ത് മെമ്പർ കെ. മുസ്തഫ, ചിറക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മോളി ടി.കെ വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ നിതീഷ് പി, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ തോടേൽ മോഹനൻ, സാജിത കെ.പി, വാർഡ് മെമ്പർ അസിയത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നിലോഫർ, ബിന്ദു, മറ്റു പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

0/Post a Comment/Comments

Advertisement