Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL സി പി എം നേതാവ് മയ്യിൽ പെരുവങ്ങൂരിലെ അമ്പാടി നാരായണൻ അന്തരിച്ചു.

സി പി എം നേതാവ് മയ്യിൽ പെരുവങ്ങൂരിലെ അമ്പാടി നാരായണൻ അന്തരിച്ചു.

 


മയ്യിൽ:- പെരുവങ്ങൂരിലെ അമ്പാടി നാരായണൻ (70) അന്തരിച്ചു. മയ്യിൽ സർവീസ് സഹകരണ ബേങ്കിലെ റിട്ടയേർഡ് മാനേജരാണ്. രാവിലെ 9 മണി മുതൽ 10.30 വരെ ഗോപാലൻ സ്മാരക വായനശാലയിലും തുടർന്ന് വീട്ടിലും പൊതു ദർശനം.സംസ്കാരം 06-10-26 ന് ചൊവ്വാഴ്ച   ഉച്ചക്ക് 12 മണിക്ക് കണ്ടക്കൈ ശാന്തി വനത്തിൽ .1974 ൽ പാർട്ടിയിൽ ചേർന്നു. അടിയന്തിരാവസ്ഥ നാളുകളിൽ സഖാവ് കെ കെ യോടൊപ്പം ജയിൽവാസമനുഷ്ഠിച്ചു. നിലവിൽ സി പി ഐ എം പെരുവങ്ങൂർ ബ്രാഞ്ച് അംഗമാണ്. മയ്യിൽ വീവേർസ് ജീവനക്കാരനായും,ദീർഘകാലം ചെത്തുതൊഴിലാളി യൂണിയന്റെ ശ്രീകണ്ഠാപുരം റെയിഞ്ച് കമ്മറ്റി ഓഫീസ് സെക്രട്ടരി,പാർടി കണ്ടക്കെ ലോക്കൽ കമ്മിറ്റി അംഗം, ഓലക്കാട് ബ്രാഞ്ച് സെക്രട്ടരി , കർഷക സംഘം കണ്ടക്കൈ വില്ലേജ് കമ്മിറ്റി,  ദേശാഭിമാനി പത്ര ഏജന്റ്, രക്തസാക്ഷി എം വി ഗോപാലൻ സ്മാരക വായനശാല സ്ഥാപക സെക്രട്ടരി , പാടശേഖര, നാളികേര കർഷക സമിതി എന്നീ നിലകളിലും പ്രവർത്തിച്ചു. പരേതരായ കുഞ്ഞിരാമന്റെയും , നാരായണിയുടെയും മകനാണ്. ഭാര്യ കെ വി സൗമിനി ( സി പി ഐ എം പെരുവങ്ങൂർ ബ്രാഞ്ച് മെമ്പർ -മലപ്പട്ടം ). മക്കൾ:- സജിനി ( തലശ്ശേരി സഹകരണ ആശുപത്രിജീവനക്കാരി, കോവൂർ), മേഘന (ഇരിവേരി ), ജുവന (നല്ലൂർ ) മരുമക്കൾ:- മനോജ് ( കോവൂർ), സുരേന്ദ്രൻ (ഗൾഫ് - ഇരിവേരി ), രാജേഷ് (നല്ലൂർ ). സഹോദരങ്ങൾ:- ജാനകി ( ആന്തൂർ ) ശാന്ത ( മലപ്പട്ടം ), തങ്കമണി , വിജിത ( തൃച്ഛംബരം). പരേതയായ കാർത്ത്യായനി ( കോവൂർ).

0/Post a Comment/Comments

Advertisement