Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL പൊതുവിദ്യാഭ്യാസ മേഖല തകർക്കുന്ന നടപടികൾ പിൻവലിക്കുക: കെ എസ് ടി എ

പൊതുവിദ്യാഭ്യാസ മേഖല തകർക്കുന്ന നടപടികൾ പിൻവലിക്കുക: കെ എസ് ടി എ

മയ്യിൽ: കേന്ദ്ര സംസ്ഥാന സർക്കാറുകൾ പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കുന്ന നടപടികൾ പിൻവലിക്കണമെന്ന്കെ എസ് ടി എ മയ്യിൽ ബ്രാഞ്ച് സമ്മേളനം  ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡൻ്റ്  കെ.വി ദീപേഷ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡണ്ട് പി.പി പ്രദീപൻ അധ്യക്ഷനായി. സബ് ജില്ലാ ജോയിന്റ് സെക്രട്ടറി സി.അനീഷ് സംഘടനാ റിപ്പോർട്ടും ബ്രാഞ്ച് സെക്രട്ടറി ഷീജ എം പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ടി പി രേഷ്മ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. കെ.സി.നൗഫൽ രക്തസാക്ഷി പ്രമേയവും, കെ.ആർ പ്രിയശ്രീ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.രാജേഷ്, സി.വി. പ്രദീപ് കുമാർ, പി.വി. പ്രസീത   സബ്ജില്ലാ കമ്മിറ്റി അംഗങ്ങളായ ഇ.കെ.സുനീഷ്. , വി.കെ.വിനീഷ്, വി.പി. രത്നവല്ലി, എം പി ഷൈന എന്നിവർ സംസാരിച്ചു. 

ഭാരവാഹികൾ: എം.ഷീജ (സെക്ര) പി.പി. പ്രദീപൻ (പ്രസി) ടി. പിരേഷ്മ (ഖജ)

ജോയിന്റ് സെക്രട്ടറിമാർ - നൗഫൽ. കെ.സി,വൈശാഖ്, ഹൃതിക് എൻ വി 

വൈസ് പ്രസിഡണ്ടുമാർ-സദൻ.എം.വി, പ്രിയശ്രീ.കെ.ആർ, വിശാൽ. ടി.കെ

0/Post a Comment/Comments

Advertisement