Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കണ്ണാടിപ്പറമ്പ് ക്ഷേത്രത്തിലെ ശനി തൊഴലിന് ഭക്തജനത്തിരക്ക്

കണ്ണാടിപ്പറമ്പ് ക്ഷേത്രത്തിലെ ശനി തൊഴലിന് ഭക്തജനത്തിരക്ക്

 ​ 


  കണ്ണാടിപ്പറമ്പ് :  ധർമ്മശാസ്താക്ഷേത്രത്തിലെ തുലാമാസം വിശേഷാൽ ശനീശ്വരദർശനത്തിന്റെ രണ്ടാം ശനി തൊഴലിന് ഭക്തജനപ്രവാഹം.  തുലാമാസ ശനീശ്വര ദർശനത്തിന് പ്രാധാന്യമുള്ള വടക്കേ മലബാറിലെ പ്രമുഖ ധർമ്മശാസ്താക്ഷേത്രമാണിത് .    ചേലേരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം മാതൃസമിതി, സ്വാതി മ്യൂസിക് ഭജൻസ്  അവതരണം,  പ്രസാദഊട്ട് എന്നിവ നടന്നു. വിശേഷാൽ വഴിപാടുകളായ നീരാഞ്ജനം ശനിപൂജ 

നെയ് വിളക്കും എള്ള്തിരിയും സമർപ്പണം ഭഗവതി സേവ, കുങ്കുമാർച്ചന, നെയ്യമൃത്,രുദ്രാഭിഷേകം , മൃത്യുജ്ഞയഹോമം തുടങ്ങിയ വഴിപാടുകൾ സമർപ്പിക്കാനും ഭക്തരുടെ   നീണ്ട നിര ദൃശ്യമായിരുന്നു . ശനി തൊഴലിൽ കൂടുതൽ പ്രാധന്യമുള്ള മൂന്നാം ശനി തൊഴൽ നവംബർ 7 ന് നടക്കും

0/Post a Comment/Comments

Advertisement