Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ബസിനു മുകളിൽ കയറി അപകടകരമായ കെ. ഫോൺ ലൈൻ ഉയർത്തി കെട്ടി കൊളച്ചേരിയിലെ യുവാക്കൾ

ബസിനു മുകളിൽ കയറി അപകടകരമായ കെ. ഫോൺ ലൈൻ ഉയർത്തി കെട്ടി കൊളച്ചേരിയിലെ യുവാക്കൾ

മയ്യിൽ: അപകടകരമായ രീതിയിൽ റോഡരികിൽ ഊർന്നിറങ്ങിയ കെ. ഫോൺ ലൈൻ സാഹസികമായി ഉയർത്തി കെട്ടി കൊളച്ചേരിയിലെ യുവാക്കൾ. ശനിയാഴ്ച ഉച്ചക്ക് 2.30നാണ് സംഭവം. തളിപ്പറമ്പ മുയ്യം റോഡിൽ ഇളക്ട്രിക് പോസ്റ്റുമായി ബന്ധിപ്പിച്ച കെ - ഫോൺ ലൈനാണ് അപകടകരമായ വിധം താഴ്ന്ന് വാഹനങ്ങൾക്ക് പോകാൻ കഴിയാത്ത വിധമായത്. തളിപ്പറമ്പ് ഭാഗത്തു നിന്ന് കാറിൽ വരികയായിരുന്ന കൊളച്ചേരി പ്രതിഭ വായനശാല പ്രവർത്തകരായ ലിജേഷ്, രഗേഷ്, സുധിൻ എന്നിവരാണ് അപകട ഭീഷണി ഒഴിവാക്കാൻ മണിക്കൂറുകൾ പ്രവർത്തിച്ചത്. കെ. എസ്. ആർ. ടി. സി ബസ് നിർത്തി വെച്ച് മുകളിൽ കയറിയാണ് യുവാക്കൾ മണിക്കൂറുകളോളം വാഹനങ്ങൾ നിയന്ത്രിച്ച് സൗകര്യം ഒരുക്കിയത്. ഇതുമൂലം ശനിയാഴ്ച രാവിലെ മുതൽ ഇവിടെ വാഹന കുരുക്ക് ഉണ്ടായിരുന്നു..

0/Post a Comment/Comments

Advertisement