മയ്യിൽ ഗ്രാമപഞ്ചായത്തിന്റെ വയോജന പകൽ വിശ്രമകേന്ദ്രം മയ്യിൽ ബസ് സ്റ്റാൻഡിൽ വയോജന ദിനത്തിൽ ബഹു. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സി. സി. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു വയോജനങ്ങൾക്ക് തുറന്നുകൊടുത്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. ടി. കെ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. പി. പി. ശ്രീജ സ്വാഗതം പറഞ്ഞു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. കെ. രമേശൻ, വാർഡ് മെമ്പർ ശ്രീമതി. സി. സന്ധ്യ, പഞ്ചായത്ത് സെക്രട്ടറി ശ്രീ. കെ. ഷാജി, അസിസ്റ്റന്റ് സെക്രട്ടറി ശ്രീ. കെ. ദിവാകരൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ശ്രീ. യു. ജനാർദ്ദനൻ, ശ്രീ. സി. സി. രാമചന്ദ്രൻ, മുൻ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. എം. രവിമാസ്റ്റർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. രുഗ്മിണി ടീച്ചർ, സി. എച്ച്. മൊയ്തീൻ കുട്ടി, പി. കെ. ഗോപാലകൃഷ്‌ണൻ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ICDS സൂപ്പർവൈസർ ശ്രീമതി. ധന്യ നന്ദി പറഞ്ഞു.

Post a Comment