മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രൊജക്റ്റ് ബീക്കൺ ടൌൺ രണ്ടാംഘട്ട ശുചീകരണവും ശുചിത്വ റാലിയും നടത്തി. ശുചീകരണ പ്രവർത്തനം മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സി. സി. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീമതി എൻ.വി.ശ്രീജിനി അധ്യക്ഷത വഹിച്ചു. ഹെഡ് ക്ലർക്ക് ശ്രീ. പ്രദീപ് കുമാർ. എം. വി. സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. പി. പി. ശ്രീജ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. കെ. രമേശൻ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ ദീർഘകാലമായി രാവിലെ മയ്യിൽ ടൌൺ ശുചീകരണം നടത്തുന്ന ശ്രീമതി. ഉഷ, ശ്യാമള എന്നിവരെ ആദരിച്ചു. പഞ്ചായത്ത് ജനപ്രതിനിധികൾ, ഹരിത കർമ്മസേന അംഗങ്ങൾ, ആശ വർക്കർമാർ, മയ്യിൽ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ SPC കുട്ടികൾ എന്നിവർ പങ്കെടുത്തു.

Post a Comment