Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ബീക്കൺ ടൗണിലേക്ക് മലിന ജലം ഒഴുക്കിവിട്ടതിന് കാൽ ലക്ഷം രൂപ പിഴ

ബീക്കൺ ടൗണിലേക്ക് മലിന ജലം ഒഴുക്കിവിട്ടതിന് കാൽ ലക്ഷം രൂപ പിഴ

ചെമ്പിലോട് ഗ്രാമ പഞ്ചായത്ത് പരിധിയിൽ ചാല ടൗണിലെ അമല ആർക്കേഡ് ബിൽഡിംഗ്‌ എന്ന കെട്ടിടത്തിൽ നിന്നുള്ള മലിന ജലം പൊതു ഓടയിലേക്ക് ഒഴുക്കി വിട്ടതിന് പിഴ ചുമത്തി. ബീക്കൻ ടൗൺ ആയി തിരഞ്ഞെടുക്കപ്പെട്ട തിനുശേഷം കഴിഞ്ഞ ദിവസമാണ് ഈ സ്ഥലങ്ങൾ പൊതുജനപങ്കാളിത്തത്തോടെ ശുചീകരിച്ചത്. അതേ സ്ഥലത്ത് മലിനജലം ഒഴുക്കി വിട്ടതായി പൊതുജനങ്ങൾ പരാതിപ്പെട്ടതോടെയാണ് പഞ്ചായത്ത് വിജിലൻസ് ടീം പരിശോധനയ്ക്ക് എത്തിയത്. ഷോപ്പിംഗ് കോംപ്ലക്സിലെ ടാങ്കിൽ നിന്നുള്ള മലിന ജലം ഓടയിലേക്ക് ഒഴുക്കി വിട്ടതായും പരിസരം മുഴുവൻ മലിനമാക്കിയതായും പരിശോധനയിൽ സ്‌ക്വാഡ് കണ്ടെത്തി. കേരള പഞ്ചായത്ത്‌ രാജ് ആക്ട് സെക്ഷൻ 219 കെ പ്രകാരം 25000 രൂപ പിഴ ചുമത്തുകയും മലിനജലം ഒഴുക്കി വിട്ട ഡ്രയിനേജ് വൃത്തിയാക്കുന്നതിന് കെട്ടിട ഉടമയ്ക്ക് നിർദേശം നൽകുകയും ചെയ്തു. പരിശോധനയിൽ ജൂനിയർ സൂപ്രണ്ട് രാജീവൻ സി, ഹെൽത്ത് ഇൻസ്‌പെക്ടർ പ്രസീത പി വി, ക്ലർക്ക് ഷംജിത്ത് എ എന്നിവർ പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്