Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ഇടൂഴി നവരാത്രി സാംസ്കാരിക ഉത്സവത്തിന് തുടക്കമായി

ഇടൂഴി നവരാത്രി സാംസ്കാരിക ഉത്സവത്തിന് തുടക്കമായി



മയ്യിൽ ഇടൂഴി ഇല്ലം ആയുര്‍വേദ ഫൗണ്ടേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ നേതൃത്വത്തില്‍ നടത്തിവരാറുള്ള  പതിനഞ്ചാമത് ഇടൂഴി  നവരാത്രി സാംസ്കാരികോത്സവത്തിന് തുടക്കമായി തിരക്കഥാകൃത്തും എഴുത്തുകാരനുമായ ശ്രീ സി വി ബാലകൃഷ്ണൻ നവരാത്രി ആഘോഷങ്ങൾക്ക് തിരി തെളിയിച്ചു.  ചരിത്രകാരൻ ശ്രീ കെ കെ മാരാർ മുഖ്യാതിഥി ആയിരിന്നു.ഡോ ഐ ഭവദാസന്‍ നമ്പൂതിരി അനുഗ്രഹ പ്രഭാഷണവും നടത്തി. ഡോ ഐ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. ഡോ ഐ ഉമേഷ് നമ്പൂതിരി, ഭാസ്കരൻ, ഇ പി രാജൻ, ഡോ ധന്യ പി.വി എന്നിവര്‍ സംസാരിച്ചു. തുടർന്ന്   നൂപുരം അക്കാദമി ഓഫ് ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ് അവതരിപ്പിക്കുന്ന നൃത്ത നാടകം മറ്റ് നൃത്ത നൃത്യങ്ങൾ എന്നിവയും അരങ്ങേറി. രണ്ടാം ദിവസമായ നാളെ 17/10/26 ശനിയാഴ്ച സാംസ്കാരിക സദസും ആദരസമ്മേളനവും മുതിർന്ന മാധ്യമപ്രവർത്തകൻ ശ്രീ വെങ്കിടേഷ് രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.തുടർന്ന് ശ്രീ.എസ് പി നമ്പൂതിരിയെ ആദരിക്കും. തുടർന്ന് സർക്കാർ സംസാരി പദ്ധതിയുടെ ഭാഗമായുള്ള വനിതകളുടെ പൂര കളി, പരിചമുട്ടുകളി, ഭരതനാട്യം, തിരുവാതിര എന്നിവ അരങ്ങേറൂം

0/Post a Comment/Comments

Advertisement