Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കമ്പിലിൽ 473 ഗ്രാം എംഡിഎംഎ യുമായി യുവാവ് അറസ്റ്റിൽ

കമ്പിലിൽ 473 ഗ്രാം എംഡിഎംഎ യുമായി യുവാവ് അറസ്റ്റിൽ

കൊളച്ചേരി : ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി കടകളിൽ എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ യുവാവ് റിമാൻഡിൽ. കമ്പിൽ ടൗണിലെ ബി ആർ ലേബാൻ എന്ന കടയിൽ നിന്ന് 473 ഗ്രാം എം.ഡി.എം എ യാണ് പിടികൂടിയത്. മയ്യിൽ പെരുമാച്ചേരി കൊട്ടപോയിലിലെ ബാദുഷ (32)യാണ് അറസ്റ്റ് ചെയ്തത്. എക്സൈസ് ഇൻസ്പെക്ടർ എസ് സിയാദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് നടപടി. സ്‌ക്വാഡ് അംഗങ്ങളായ പി.പി. സുഹൈൽ, പി.വി. ഗണേഷ് ബാബു എന്നിവർ ബാദുഷയുടെ ബാലെനോ കാർ പരിശോധിച്ചതിലാണ് ബാഗുകളിൽ സൂക്ഷിച്ച നിലയിൽ എംഡിഎംഎ കണ്ടെത്തിയത്. കമ്പിൽ ഭാഗത്തു മൊത്തമായും ചില്ലറയായും മയക്കു മരുന്ന് വിൽപ്പന നടത്തുന്ന കണ്ണികളിൽ പ്രധാനിയാണ് പിടിയിലായ ബാദുഷ. കുറച്ചു ദിവസങ്ങളിലായ ഇയാളെ എക്സൈസ് വകുപ്പ് നിരീക്ഷിക്കുണ്ടായിരുന്നു പ്രതികളെ കണ്ടു പിടിക്കുന്നതിൽ അസിസ്റ്റന്റ് ഇസ്പെക്ടർ (ഗ്രേഡ്)മാരായ സി. പുരുഷോത്തമൻ, രാജേഷ് ശങ്കർ, സി.അജിത്ത്, പ്രിവൻറ്റീവ് ഓഫീസർ ഗ്രേഡ് സുഹൈൽ പി പി, സിവിൽ എക്സൈസ് ഓഫീസർമാരായ ഗണേഷ് ബാബു പി വി, സുജേഷ് എം വി, ജിജീഷ് സി, രതിക എ വി എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്. ജെഎഫ് സി. എം മുന്ന് കോടതിയിൽ ഹാജരാക്കും.

0/Post a Comment/Comments

Advertisement