ചാലക്കുടിയില്‍ യുവതി ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ നിലയില്‍. കണ്ണൂര്‍ പരിയാരം സ്വദേശിയായ എമില്‍ഡ(22)യാണ് മരിച്ചത്. ഈ മാസം ആറിനാണ് എമില്‍ഡയെ ഭര്‍ത്താവ് പോട്ട സ്വദേശി അഫ്‌സലിന്റെ വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയത്. പിന്നാലെ കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞദിവസം മരണപ്പെടുകയായിരുന്നു.
രണ്ടുവര്‍ഷം മുന്‍പായിരുന്നു എമില്‍ഡയുടെയും അഫ്‌സലിന്റെയും വിവാഹം നടന്നത്. ഇരുവര്‍ക്കും ഒരു കുട്ടിയിട്ടുണ്ട്.
സംഭവത്തില്‍ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Post a Comment