കൊളച്ചേരി : കെഎസ്ഇബി ഓഫീസിലെ ലൈൻ മാനും കായച്ചിറ ട്രാൻസ്ഫോമറിൽ അറ്റകുറ്റപ്പണി ചെയ്തുകൊണ്ടിരിക്കെ ലൈൻമാൻ ക കെ പി അബ്ദുൽ മുനീറിനെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ശാരീരികമായി കയ്യേറ്റം ചെയ്യുകയും ചെയ്ത പ്രദേശവാസിയായ ഹംദാസിൻ്റെ പേരിൽ അതിശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു നമ്മുടെ പ്രദേശങ്ങളിൽ നിലനിൽക്കുന്ന വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ട്രാൻസ്ഫോമറിന്റെ അറ്റകുറ്റ പണികൾ പരിഹരിക്കുകയും ചുറ്റുപാടും വളർന്ന കാട്ടുചെടികൾ നീക്കം ചെയ്യുന്നതിന് വേണ്ടി ലൈൻ ഓഫ് ചെയ്തതിന്റെ പേര് പറഞ്ഞാണ് വളരെ ക്രൂരമായ രീതിയിൽ അബ്ദുൽ മുനീറിന് നേരെ ആക്രമണം ഉണ്ടായിട്ടുള്ളത്. സ്വതന്ത്രമായി ജോലി ചെയ്യാനുള്ള സാഹചര്യം കെഎസ്ഇബി ഉദ്യോഗസ്ഥന്മാർക്ക് ഉണ്ടാകേണ്ടതുണ്ട് ആയതിനാൽ കുറ്റവാളികൾക്കെതിരെ അതിശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ അടിയന്തരയോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു യോഗത്തിൽ മണ്ഡലം പ്രസിഡന്റ് ടി പി സുമേഷ് അധ്യക്ഷത വഹിച്ചു DCC ജനറൽ സിക്രട്ടറി കെ. എം.ശിവദാസൻ അബ്ദുള്ള കൈപ്പയിൽ സി കെ സിദ്ധിഖ്, കെ.പി. മുസ്തഫമണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറിമാരായ എം ടി അനീഷ് കെ ബാബു തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു കൊണ്ട് സംസാരിച്ചു

Post a Comment