Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ചേലേരിയിൽ കെ.എസ്.ഇ. ബി. ജീവനക്കാരനെ മര്‍ദ്ധിച്ച സംഭവത്തില്‍ സംയുക്ത തൊഴിലാളി യൂണിയന്‍ പ്രതിഷേധിച്ചു

ചേലേരിയിൽ കെ.എസ്.ഇ. ബി. ജീവനക്കാരനെ മര്‍ദ്ധിച്ച സംഭവത്തില്‍ സംയുക്ത തൊഴിലാളി യൂണിയന്‍ പ്രതിഷേധിച്ചു

 



മയ്യില്‍:   കെ.എസ്.ഇ.ബി. ലൈന്‍മാനെ ജോലിക്കിടെ മര്‍ദ്ധിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ സംയുക്ത തൊഴിലാളി യൂണിയന്‍ പ്രതിഷേധ യോഗം നടത്തി.   കഴിഞ്ഞ ദിവസം കൊളച്ചേരി വൈദ്യൂതി സെക്ഷനിലെ ലൈന്‍മാന്‍ കെ.പി. അബ്ദുള്‍ മുനീറിനിയൊണ്  യുവാക്കളുടെ നേതൃത്വത്തില്‍ മര്‍ദ്ധിച്ചു പരിക്കേല്‍പ്പിച്ചത്. കമ്പില്‍ ടൗണില്‍ നടന്ന പ്രകടനത്തിലും  പ്രതിഷേധ യോഗത്തിലും തൊഴിലാളികളും കരാര്‍ ജീവനക്കാരും പങ്കെടുത്തു.  വൈദ്യൂതി ജീവനക്കാര്‍ക്ക് ഭീതി കൂടാതെ ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്  യോഗം ആവശ്യപ്പെട്ടു.  കൊളച്ചേരി സെക്ഷന്‍ അസിസ്റ്റന്റ്  എഞ്ചീനീര്‍, പി.പി. ജിജില്‍,  വര്‍ക്കേഴ്‌സ് അസ്സോസിയേഷന്‍ ഡിവിഷന്‍ സെക്രട്ടറി സി.സമീര്‍,  ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍  ജില്ലാ സെക്രട്ടറി  ദിനേഷ് കുമാര്‍,  ഓഫീസേഴ്‌സ് അസ്സോസിയേഷന്‍ കേന്ദ്ര കമ്മിറ്റിയംഗം സി.ജഗദീഷ്, അരവിന്ദ് കുമാര്‍,  എസ്. ബിനുമോന്‍, സി. ദേവകുമാര്‍, കെ. കരുണാകരന്‍ എന്നിവര്‍ സംസാരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്