കട്ടോളി: സാന്ത്വനം സ്വയം സഹായ സംഘത്തിന്റെയും കട്ടോളി നവകേരള വായനശാലയുടെയും സംയുക്താഭിമുഖ്യത്തിൽ E M S മന്ദിരത്തിൽ പുസ്തക പരിചയം സംഘടിപ്പിച്ചു.
കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നിജിലേഷ് പറമ്പൻ രചിച്ച 'കുഞ്ഞു പെങ്ങൾ' എന്ന പുസ്തകത്തെ ആസ്പദമാക്കിയായിരുന്നു പുസ്തക പരിചയം. വായനശാല പ്രസിഡന്റ് എം.സി. വിനതയുടെ അധ്യക്ഷതയിൽ, സാംസ്കാരിക പ്രഭാഷകനായ കെ.ഗണേഷ് കുമാർ പുസ്തക പരിചയം നടത്തി.
സംഘം സെക്രട്ടറി കെ.കെ. ഷിജു സ്വാഗതവും, സംഘം പ്രസിഡണ്ട് മിഥുൻ പി നന്ദിയും പറഞ്ഞു.

Post a Comment