മയ്യിൽ: തളിപ്പറമ്പ് സൗത്ത് ഉപജില്ല ശാസ്ത്രോൽസവംചട്ടുകപ്പാറ ഗവഃ ഹയർ സെക്കൻഡറി സ്‌കൂളിൽ തുടങ്ങി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി. ഷബ്ന ഉദ്ഘാടനം ചെയ്തു. കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡൻ്റ് നിജിലേഷ് പറമ്പൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സി.എം. റില, എ ഇ ഒ കെ.കെ. രവീന്ദ്രൻ ,സി.സി . വിനോദ് കുമാർ, എം.വി. സുശീല , എം.പി. പങ്കജാക്ഷൻ, കെ. നന്ദിനി, പി. സൗമിനി ,ടി.കെ. ബാലകൃഷ്‌ണൻ, വി.കെ ശ്രീകല, പി .നിഷ , കെ.നൗഷാദ് തുടങ്ങിയ വർ സംസാരിച്ചു.പരിപാടി 24 ന് സമാപിക്കും. ശാസ്ത്ര മേള , ഗണിതശാസ്ത്രമേള, ഐ. ടി. മേള, സാമൂഹ്യ ശാസ്ത്ര മേള എന്നിവ നടക്കും. 24 ന് സാമൂഹ്യ ശാസ്ത്ര മേളയും പ്രവൃത്തി പരിചയ മേളയും രാവിലെ ഒൻ പതിന് തുടങ്ങും. വൈകീട്ട് അഞ്ചിന് സമാപനം

Post a Comment