മയ്യിൽ:വേളം പൊതുജന വായനശാലയിലെ ലൈബ്രേറിയൻ കെ. നിഷയ്ക്ക് സംസ്ഥാനത്തെ മികച്ച ലൈബ്രേറിയനുള്ള ലൈബ്രറി കൗൺസിൽ സ്റ്റാഫ് അസ്സോസിയേഷൻ ഏർപ്പെടുത്തിയ ഐ.വി.ദാസ് പുരസ്കാരം ലഭിച്ചു. പതിനായിരം രൂപയും പ്രശസതി പത്രവുമാണ് പുരസ്കാരം . വായനയെ പ്രോൽസാഹിപ്പിക്കുന്നതിന് വായനശാല ഏർപ്പെടുത്തിയ തനത് പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കിയതിനാണ് പുരസ്കാരം ലഭിച്ചത്. സോഫ്റ്റ് വെയറിൻ്റെ സഹകരണത്തോടെ പുസ്തക വിതരണം നടപ്പിലാക്കിയ ആദ്യത്തെ ഗ്രാമീണ ഗ്രന്ഥശാലയാണ് വേളം പൊതുജന വായനശാല

Post a Comment