-
മയ്യിൽ: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ നടക്കുന്ന നടക്കുന്ന സ്കൂൾ കലോത്സവങ്ങളിലും കായിക
പൊതുജനങ്ങളുടെ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ ഇത്തരം സുപ്രധാന പൊതുപരിപാടികളിൽ നിന്ന് മാറ്റിനിർത്തുന്നത് രാഷ്ട്രീയ പക്ഷപാതിത്വവും ജനാധിപത്യ മര്യാദകളുടെ ലംഘനവുമാണ്. സർക്കാർ ഉത്തരവുകളെയും പ്രോട്ടോക്കോളിനെയും കാറ്റിൽപ്പറത്തി ഒരു വിഭാഗം ആളുകളുടെ താത്പര്യങ്ങൾക്ക് വഴങ്ങി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരുടെയും സംഘാടകരുടെയും നിലപാട് അംഗീകരിക്കാനാവില്ല.
വിദ്യാർത്ഥികളുടെ പ്രതിഭ വികസനത്തിന് വേദിയാകേണ്ട സ്കൂൾ മേളകളെ കക്ഷിരാഷ്ട്രീയ താത്പര്യങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്നത് പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് തന്നെ കളങ്കമാണ്. ജനപ്രതിനിധികളെ അപമാനിക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരേണ്ടതുണ്ട്.
സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ കാറ്റിൽപ്പറത്തി പക്ഷപാതപരമായി പെരുമാറുന്ന ഉത്തരവാദികളായവർക്കെതിരെ വിദ്യാഭ്യാസ വകുപ്പ് അടിയന്തരമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
ജനാധിപത്യ മര്യാദകൾ പാലിക്കാതെയും പ്രോട്ടോക്കോൾ ലംഘിച്ചും മുന്നോട്ടുപോകാനാണ് ഭാവമെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.
#
മുസ്ലിം യൂത്ത് ലീഗ്, തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി

Post a Comment