മയ്യിൽ: കെ.കെ.കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക് ലൈബ്രറി ആന്റ് സി.ആർ.സി യുടെ ആഭിമുഖ്യത്തിൽ വായനാങ്കണം പരിപാടിയുടെ ഭാഗമായി സന്തോഷ് ഏച്ചിക്കാനത്തിന്റെ ആദ്യ നോവലായ ' മാതംഗലീല' യെ അധികരിച്ച് പുസ്തക സംവാദം സംഘടിപ്പിച്ചു. ലൈബ്രറി സിക്രട്ടറി പി.കെ.നാരായണൻടെ വീട്ടുമുറ്റത്ത് സംഘടിപ്പിച്ച ചടങ്ങിൽ പ്രമുഖ നിരൂപകനും പ്രഭാഷകനുമായ വി.പി. ബാബുരാജ് പുസ്തകാവതരണം നടത്തി.
കെ.കെ.ഭാസ്കരന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ കെ.ബാലകൃഷ്ണൻ, വി.വി.വിജയൻ, പി.ശ്രീധരൻ കാങ്കോൽ, കെ.വി.യശോദ ടീച്ചർ, പി. ദിലീപ് കുമാർ മാസ്റ്റർ, പി.കെ.ഗോപാലകൃഷ്ണൻ മാസ്റ്റർ , സി.വി. പത്മാവതിടീച്ചർ, കെ.കെ.ദിവാകരൻ, കെ.നാരായണൻ, സി.കെ.പ്രേമരാജൻ , പ്രഭാകരൻ മാസ്റ്റർ, ബാബു പണ്ണേരി എന്നിവർ സംസാരിച്ചു. സി.ആർ.സി സെക്രട്ടറി പി.കെ.നാരായണൻ സ്വാഗതവും ലൈബ്രേറിയൻ കെ.സജിത നന്ദിയും പറഞ്ഞു.
വായനശാലാ നവീകരണ ഫണ്ടിലേയ്ക്ക് കെ.ബാലകൃഷ്ണൻ നൽകിയ ധനസഹായം വായനശാലാ പ്രസിഡണ്ട് കെ.കെ.ഭാസ്കരൻ ഏറ്റുവാങ്ങി.

Post a Comment