ഗാന്ധിയൻ ദർശനങ്ങളാണ് സ്വതന്ത്ര ഭാരതത്തിന്റെ അടിത്തറ : കെ സുധാകരൻ എം.പി
മയ്യിൽ:ഗാന്ധിയൻ ദർശനങ്ങളും വിചാരധാരകളുമാണ് സ്വതന്ത്ര ഭാരതത്തിന്റെ അടിത്തറയെന്നു കെ.സുധാകരൻ എം.പി. പറഞ്ഞു. ഗാന്ധിജയന്തി ദിനത്തിൽ മയ്യിലിൽ നടന്ന ഗാന്ധി സന്ദേശ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ കെ പി ചന്ദ്രൻ അധ്യക്ഷതവഹിച്ചു. യു. പി.അനീഷ്, കെ. പി . താജുദ്ദീൻ, ഡി സി.സി. സെക്രട്ടറി അഡ്വ:കെ.സി. ഗണേശൻ , സി എച്ച് . മൊയ്തീൻകുട്ടി, കെ സി. രാജൻ ,ശ്രീജേഷ് കൊയിലെരിയൻ,കെ. സി രമണി ,പി. വി. സന്തോഷ്,വിഷ്ണു കടൂർ, കെ.പി.ശശിധരൻ, അഡ്വ: കെ. വി. മനോജ് കുമാർ, നാസർ കോറളായി തുടങ്ങിയവർ സംസാരിച്ചു. ഗാന്ധി സന്ദേശ യാത്രയുടെ ഫ്ലാഗ് ഓഫ് ഓഫ് കയരളം മെട്ടയിൽ ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് നിർവഹിച്ചു നിശ്ചലദൃശ്യങ്ങൾ, ബോധവൽക്കരണ നാടകം,വിവിധ സാംസ്കാരിക പരിപാടികൾ, തുടങ്ങിയവ യാത്രയുടെ ഭാഗമായി നടത്തി

Post a Comment