Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL തളിപ്പറമ്പ നഗരസഭയില്‍ ഹരിതമിത്രം 2.0 ആപ്ലികേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു

തളിപ്പറമ്പ നഗരസഭയില്‍ ഹരിതമിത്രം 2.0 ആപ്ലികേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു

തളിപ്പറമ്പ് : മാലിന്യ ശേഖരണം, ട്രാന്‍സ്പോര്‍ട്ടേഷന്‍, ട്രാൻസ്ഫർ, യൂസർ ഫീ, സംസ്കരണം എന്നിവയുടെ ഡിജിറ്റല്‍ മോണിറ്ററിങ് നടത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ ഹരിതമിത്രം ആപ്പ് 2.0 തളിപ്പറമ്പ നഗരസഭയില്‍ നടപ്പിലാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ആപ്ലികേഷന്‍ ഉപയോഗിക്കുന്നതിന് നഗരസഭ കൗൺസിൽ നേരത്തെ തന്നെ അനുമതി നല്‍കിയിട്ടുള്ളതാണ്. നഗരസഭയിൽ നിലവിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന 35 അംഗങ്ങള്‍ക്കും നഗരസഭ കൗണ്‍സില്‍ ഹാളില്‍ വച്ച് 30/09/2026 തിയ്യതിയിൽ IKM ടെക്നിക്കൽ ഓഫീസർ ജീജ, ഹരിതമിത്രം ഇക്ക് ജില്ലാ ഇൻ ചാർജ് ഷൈനി, നഗരസഭ SPHI എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നൽകി.
ആപ്ലിക്കേഷൻ്റെ പ്രവര്‍ത്തനത്തിന്റെ മുന്നോടിയായി QR CODE പതിക്കുന്നതിന് ഇന്ന് (03/10/2026) തുടക്കമായി. ആരോഗ്യ കാര്യ സ്റ്റാന്‍റിങ് കമ്മിറ്റീ ചെയര്‍മാന്‍ പുല്ലായിക്കൊടി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഹബീബ് നഗർ, മുക്കോല വാർഡ് കളിൽ ഹരിത കർമ്മ സേനാംഗങ്ങൾ QR കോഡ് പതിച്ചു. ആരോഗ്യകാര്യ സ്റ്റാന്‍റിങ് കമ്മിറ്റി അംഗം പി‌പി ഇസ്മയില്‍ നഗരസഭ സെക്രട്ടറി കെ പി സുബൈർ, PHIമാരായ ലതീഷ്, രസിത, പ്രീഷ, ജൂന റാണി, ഹരിതകര്‍മ സേനാംഗങ്ങൾ എന്നിവര്‍ പങ്കെടുത്തു. ആപ്പിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കൗൺസിലർമാർക്കുള്ള പരിശീലനം നഗരസഭ ഹാളില്‍ വച്ച് നടക്കും, വ്യാപരി പ്രതിനിധികളുമായുള്ള മീറ്റങ്ങും ഉടന്‍ ചേരുന്നതാണ്.
മുഴുവൻ വീട്ടുകാരും വ്യാപാരികളും പൂർണമായും ഇതുമായി സഹകരിക്കണമെന്ന് തളിപ്പറമ്പ നഗരസഭ സെക്രട്ടറി പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്