ക്ഷേത്രപ്പറമ്പ് പഴയകാലത്തെ കാർഷിക വിളകളുടെ വ്യാപാര കേന്ദ്രമായിരുന്നു. തുലാമാസച്ചന്തകളിൽ വാങ്ങലും വിൽക്കലും ഉത്സവമായി മാറി. ശനീശ്വരനായ ധർമ്മശാസ്താവിന്റെ ദർശനവും ഒപ്പം വ്യാപാരവും ഭക്തജനങ്ങളെ കൂടുതലായി ആകർഷിച്ചു. കാലം മാറിയെങ്കിലും ഭഗവൽ ദർശനത്തിനും നിവേദ്യ അരി സമർപ്പണത്തിനുമായി ഇന്നും നാനാദേശങ്ങളിൽ നിന്ന് ഭക്തരെത്തിച്ചേരുന്നു. ബന്ധുജനങ്ങളുടെ സംഗമം കൂടിയാണ് ഈ ശനിയാഴ്ചകളിൽ ഇവിടെ നടക്കുന്നത്.
തുലാം സംക്രമദിനമായ ഒക്ടോബർ 17-ന് രാവിലെ അഷ്ടദ്രവ്യ ഗണപതി ഹോമത്തോടെ ചടങ്ങുകൾക്ക് തുടക്കമാകും. 18 ന് വൈകു: 5 ന് ഗ്രന്ഥം വെപ്പ്, 19ന് ഗ്രന്ഥ പൂജ, സഹസ്രനാമ പാരായണം 20 ന് വാഹനപൂജ 21 ന് രാവിലെ 7ന് ഗ്രന്ഥ പൂജ, ഗ്രന്ഥമെടുപ്പ്, വിദ്യാരംഭം എന്നിവയും
തുലാമാസ ശനിയാഴ്ചകളായ ഒക്ടോബർ 24, 31, നവംബർ 7, 14 തീയ്യതികളിൽ രാവിലെ 8 മുതൽ നന്ദനം ഭജൻസ് മുഴപ്പാല, ചേലേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ഈശാനമംഗലം മഹാവിഷ്ണു ക്ഷേത്രം,പുറവൂർ ശ്രീലക്ഷമീ നരസിംഹസ്വാമി ക്ഷേത്രം തുടങ്ങിയ വിവിധ ക്ഷേത്രങ്ങളിലെ മാതൃസമിതികളുടെ നേതൃത്വത്തിൽ നാമസങ്കീർത്തനവും, തുടർന്ന് ഉച്ചയ്ക്ക് അന്നദാനവും നടക്കും.
നവംബർ 8 ഞായറാഴ്ച വയത്തൂർ കാലിയാർ ക്ഷേത്രത്തിൽ ഏകാദശ രുദ്രം ധാര, മൃത്യുഞ്ജയ ഹോമം, രുദ്രാഭിഷേകം എന്നിവ നടക്കും. നവംബർ 9, 10 തീയതികളിൽ കളമെഴുത്തും പാട്ടും ഉണ്ടായിരിക്കും. മരുതായി കരിയിൽ സതീശൻ നമ്പ്യാരാണ് ഇതിന് കാർമികത്വം വഹിക്കുന്നത്.
ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾക്ക് നീരാഞ്ജനം, ശനിപൂജ, എള്ള് തിരി, നെയ്യ് വിളക്ക്, ഭഗവതിസേവ, രുദ്രാഭിഷേകം, മൃത്യുഞ്ജയ ഹോമം, നെയ്യമൃത് തുടങ്ങിയ വിശേഷാൽ വഴിപാടുകൾ സമർപ്പിക്കുന്നതിനും ദർശനം നടത്തുന്നതിനുമുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് എക്സിക്യൂട്ടീവ് ഓഫീസർ സി.വി. അനീഷ് അറിയിച്ചു.
വിശേഷാൽ പൂജകൾക്ക് ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാട്, മേൽശാന്തിമാരായ ഇ.എൻ. നാരായണൻ നമ്പൂതിരി, ഇ.എൻ. ഗോവിന്ദൻ നമ്പൂതിരി എന്നിവർ മുഖ്യകാർമികത്വം വഹിക്കും

Post a Comment