മയ്യിൽ: കടൂർ ഒറവയൽ ഗ്രാമദീപം വായനശാലയിലെ വായനാങ്കണം പരിപാടി ഗ്രന്ഥശാല നേതൃസമിതിയംഗം പി. കുഞ്ഞിക്കൃഷ്‌ണൻ ഉദ്ഘാടനം ചെയ്തു. മുതിർന്ന ഗ്രന്ഥശാല പ്രവർത്തകൻ പുച്ചേരി ബാലൻ അധ്യക്ഷത വഹിച്ചു. കെ. ഇ. ബിനിത കമ്പിളികണ്ടത്തെ കൽഭരണികൾ എന്ന പുസ്തകത്തെ അധികരിച്ച് അവതരണം നടത്തി. എം. രാഘവൻ, എം . ഭരതൻ, പഴയടത്ത് ലിബേഷ്, പി. ഉല്ലാസൻ തുടങ്ങിയവർ സംസാരിച്ചു.

Post a Comment