കണ്ണൂർ : നാഷണൽ ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടും, മുൻ കണ്ണൂർ ജില്ലാ പ്രസിഡണ്ടുമായിരുന്ന അറക്കൽ പുറക്കാട്ട് മഹമൂദ് സാഹിബ് (78) വിട പറഞ്ഞു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകാലമായി കണ്ണൂർ ജില്ലയിലെ നാഷണൽ ലീഗ്, ഇടതുമുന്നണി പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. മട്ടന്നൂരിൽ ടെലിച്ചറി ഹാർഡ്‌വെയർ ഉടമയായിരുന്നു . രാഷ്ട്രീയ സാമൂഹിക സേവന പൊതുമണ്ഡലങ്ങളിൽ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു.
ഭാര്യ റഹ്മത്ത്. എ. കെ. പി.
മക്കൾ: ഷഫ്രീജ് (ആര്യ ട്രാവൽസ്), ഫിറോസ് (ദുബായ്),ഫസൽ (ദുബായ്),ഫാത്തിമ ഷഹനാസ്.
മരുമക്കൾ: റസാന, ഹിന, ഷഹാന
പേരമക്കൾ: റിഹാൻ, ഹംദാൻ, ജാസ്മിൻ, എഹാൻ, എസ്രാൻ, എസിൻ. കബറടക്കം വൈകിട്ട് 5 മണിക്ക് കണ്ണൂർ സിറ്റിമസ്ജിദ് ഖബ്ർസ്ഥാനിൽ നടന്നു.

Post a Comment