ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ 13-ാം വാർഡ് എഡിഎസിന്റെ നേതൃത്വത്തിൽ ഞാറുനടീൽ ഉത്സവം സംഘടിപ്പിച്ചു. കാർഷിക സംസ്കാരവും നെൽകൃഷിയുടെ പ്രാധാന്യവും ഉയർത്തിപ്പിടിക്കുന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.പി. വിപിന ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. രവി മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ കൃഷി ഓഫീസർ ജിനു, സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു കെ., വൈസ് ചെയർപേഴ്സൺ സുജാത എം.വി., അഗ്രി സി.ആർ.പി. രജിഷ എന്നിവർ പങ്കെടുത്തു. പാടശേഖര കമ്മിറ്റി അംഗങ്ങളായ പി. പ്രകാശൻ, അശോകൻ, എഡിഎസ് സെക്രട്ടറി ഷീന കെ, സി.ഡി.എസ് അംഗം സുരേഖ എന്നിവരും എഡിഎസ് ഭാരവാഹികളും കുടുംബശ്രീ അംഗങ്ങളും നാട്ടുകാരും ചടങ്ങിൽ സന്നിഹിതരായി.
കാർഷിക മേഖലയോടുള്ള താൽപര്യം വർധിപ്പിക്കുകയും കൂട്ടായ്മയിലൂടെ കൃഷിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ഞാറുനടീൽ ഉത്സവത്തിൽ നിരവധി പേർ പങ്കാളികളായി.

Post a Comment