Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിലിൽ പകൽ വയോജന വിശ്രമ കേന്ദ്രം തുടങ്ങി

മയ്യിലിൽ പകൽ വയോജന വിശ്രമ കേന്ദ്രം തുടങ്ങി

മയ്യിൽ: വയോജന ദിനത്തിൽ മയ്യിൽ പഞ്ചായത്ത് പകൽ വയോജന വിശ്രമ കേന്ദ്രം തുറന്നു. മയ്യിൽ ബസ് സ്റ്റാൻഡിലാണ് ടൗണിലെത്തുന്ന വയോജനങ്ങളുടെ വിശ്രമത്തിനായി കേന്ദ്രം ഒരുക്കിയത്. വാർത്ത, വിനോദത്തിനായി ദൃശ്യ, പത്ര മാധ്യമങ്ങളും ഒരുക്കും. പഞ്ചായത്ത് പ്രസിഡൻ്റ് സി.സി. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി.കെ. ബാലകൃഷ്ണൻ, പി.പി. ശ്രീജ, കെ. രമേശൻ, സി. സന്ധ്യ, സെക്രട്ടറി ഷാജി കൊഴുക്കുന്നോൻ, അസി. സെക്രട്ടറി കെ. ദിവാകരൻ, സീനിയർ സിറ്റിസൺ ഫോറം മേഖല പ്രസിഡൻറ് സി.സി. രാമചന്ദ്രൻ, യു. ജനാർദ്ധനൻ, കെ.പി. ചന്ദ്രൻ, പി.കെ. ഗോപാലകൃഷ്ണൻ, ഐസിഡിഎസ് പ്രതിനിധികളായ ബിന്ദു, ധന്യ തുടങ്ങിയവർ സംസാരിച്ചു

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്