Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL സംസ്ഥാനത്ത് 500 വിദ്യാലയങ്ങളിൽ കതിർ കാർഷിക ക്ലബ്ബ് : മയ്യിലിൽ പെരുമാച്ചേരി എയുപി സ്‌കൂളിൽ

സംസ്ഥാനത്ത് 500 വിദ്യാലയങ്ങളിൽ കതിർ കാർഷിക ക്ലബ്ബ് : മയ്യിലിൽ പെരുമാച്ചേരി എയുപി സ്‌കൂളിൽ

മയ്യിൽ: ഭക്ഷ്യ സുരക്ഷയും വിദ്യാർഥികളിൽ കൃഷിയോട് ആഭിമുഖ്യം വളർത്തുന്നതിനും ലക്ഷ്യമിട്ട് വിദ്യാലയങ്ങളിൽ 'കതിർ, വിദ്യാർഥി കാർഷിക ക്ലബ്ബിന് തുടക്കമായി. ജില്ലയിൽ തിരഞ്ഞെടുത്ത വിദ്യാലയങ്ങളിലാണ് വിദ്യാദ്യാസ വകുപ്പും, കൃഷി വകുപ്പും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. (കേരള അഗ്രികൾച്ചറൽ ടെക്നോളജി ഹെറിടെജ് ആൻഡ് ഇന്നവേഷൻ ഫോർ റൂറൽ അണ്ടർസ്റ്റാൻഡിങ്ങ് - KATHIR) കൃഷിയിലൂടെ സമീപ ഭാവിയിൽ കുട്ടികളുടെ വ്യായാമം, പിരിമുറക്കം കുറക്കൽ, മാനസികോല്ലാസം വളർത്തൽ, പാഠ്യ പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്ന പ്രകൃതി സ്നേഹം വളർത്തൽ, സാമൂഹ്യ ബോധം വളർത്തൽ, തനത് വിത്ത് തുടങ്ങിയ ലക്ഷ്യങ്ങളും പദ്ധതിക്കു പിന്നിലുണ്ട്. സംസ്ഥാനത്ത് 500 വിദ്യാലയങ്ങളിലാണ് ക്ലബ്ബ് രൂപവൽക്കരിക്കുക. മയ്യിൽ പഞ്ചായത്തിലെ പെരുമാച്ചേരി എയുപി സ്‌കൂളിലെ ക്ലബ്ബ് രൂപവൽക്കരണം പ്രസിഡൻ്റ് സി.സി. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് എൻ.വി ശ്രീജിനി അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ കെ.സി. ചെറിയാൻ, ടി.കെ. ബാലകൃഷ്‌ണൻ, പി. രഞ്ജിത്, കെ. രമേശൻ, വി കെ ഉണ്ണികൃഷ്ണൻ, സി.കെ. പുരുഷോത്തമൻ, പ്രഥമാധ്യാപിക മേപ്പറമ്പത്ത് കനക മണി, എപി മുകുന്ദൻ തുടങ്ങിയവർ സംസാരിച്ചു

0/Post a Comment/Comments

Advertisement