Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കുറ്റ്യാട്ടൂരിൽ ‘കരുതൽ’ പദ്ധതിക്ക് കരുത്ത്; 16 കുടുംബങ്ങളുടെ റോഡ് സ്വപ്നം യാഥാർഥ്യമായി

കുറ്റ്യാട്ടൂരിൽ ‘കരുതൽ’ പദ്ധതിക്ക് കരുത്ത്; 16 കുടുംബങ്ങളുടെ റോഡ് സ്വപ്നം യാഥാർഥ്യമായി

കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന കരുതൽ പദ്ധതി വീട്ടിലേക്കൊരോട്ടോ പദ്ധതിയിൽ ഏഴാമത്തെ റോഡിൻ്റെ കുറ്റിയടി നടന്നു. വാർഡ് 18 പൊറോളത്തെ കണ്ടമ്പേത്ത് ഭാഗം അരിങ്ങേത്ത് ഹൗസിൽ അഭിജിത്ത്, കണ്ടമ്പേത്ത് ഹൗസിൽ കെ.പി ദീപ, കെ.പി മാധവി, കെ.പി രാജൻ, പട്ടേരി ഹൗസിൽ പി ശശി, പി രോഹിണി എന്നീ 6 കുടുംബങ്ങൾക്കാണ് ഇതിൻ്റെ ഭാഗമായി ഒരു ചെറു വാഹനം വീട്ടിലേക്ക് എത്തുന്ന വഴി ഉണ്ടായത്. പൊറോളത്തെ മൂർക്കാനത്ത് ചന്ദ്രൻ എന്നവരുടെ ഭൂമിയാണ് ഇതിനായ് വിട്ടു നല്കിയത്. ഈ കുടുംബത്തെ കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നിജിലേഷ് പറമ്പൻ പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങിൽ പഞ്ചായത്തംഗം യൂസഫ് പാലക്കൽ, എൻ.സി ശശീധരൻ മാസ്റ്റർ, എം ദാമോധരൻ, എം.വി പ്രഭാകരൻ, എം.വി ഗോപാലൻ എന്നിവരും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.
ഇതോടെ പഞ്ചായത്തിൽ 16 കുടുംബങ്ങൾക്ക് റോഡെന്ന സ്വപ്നം സഫലമായി.

0/Post a Comment/Comments

Advertisement